പത്തനംതിട്ട ∙ കനത്ത ചൂടിനിടെ ആശ്വാസമായി ജില്ലയിലെങ്ങും വേനൽമഴ.
മധ്യ തെക്കൻ കേരളത്തിൽ ഇന്നലെ വൈകിട്ടു നാലിനു ശേഷമാണ് കനത്ത മഴ പെയ്തത്. സീസണിലാദ്യമായി വേനൽ മഴ 100 മില്ലിമീറ്റർ കടന്നത് ജില്ലയിലെ വടശ്ശേരിക്കരയിലാണ്.
103 മില്ലിമീറ്റർ മഴയാണ് ഇന്നലെ വൈകിട്ട് ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്തത്. പത്തനംതിട്ട
നഗരത്തിൽ 40.5 മില്ലിമീറ്റർ, കോന്നി 11 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. ശക്തമായ കാറ്റിൽ ചില പത്തനംതിട്ട
നഗരത്തിൽ മരം കടപുഴകി വീടിനു മുകളിൽ വീണു. വൈകിട്ടു നാലരയോടെ കാർമേഘങ്ങൾ കാരണം സന്ധ്യ കഴിഞ്ഞ പ്രതീതിയായിരുന്നു.
പ്രാദേശികമായി കാർഷിക മേഖലയിലും ചെറിയ നാശ നഷ്ടങ്ങളുണ്ടായി.
മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സ്ഥിതി ചെയ്തിരുന്ന പ്രതിചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതോടെ സംസ്ഥാനത്തെ ചൂടു കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. ഇടി മിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയുള്ള മഴ എല്ലാ ജില്ലകളിലും തന്നെ ഉച്ച കഴിഞ്ഞ് പ്രാദേശികമായി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
എന്നാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ വളരെ കുറവാണു ലഭിച്ചത്.
ഇതുവരെയുള്ള വേനൽ മഴ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ചത് പത്തനംതിട്ടയിലാണ്. അഞ്ചു ജില്ലകളിൽ ശരാശരി മഴ പോലും ലഭിക്കാത്ത സാഹചര്യത്തിലും ജില്ലയിൽ വേനൽമഴ സാധാരണ രീതിയിൽ ലഭിച്ചു.
മാർച്ച് 1 മുതൽ ഇന്നലെ വരെ 226.3 മില്ലിമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. രണ്ടാമതുള്ള കോട്ടയത്തു ലഭിച്ചത് 105.4 മില്ലിമീറ്റർ മഴയാണ്.
മലപ്പുറം, തൃശൂർ, ഇടുക്കി , കൊല്ലം ജില്ലകളിൽ മഴ 60 ശതമാനത്തിലേറെ കുറവു മാത്രമേ ലഭിച്ചിട്ടുള്ളു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

