മണർകാട് ∙ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെഡിക്കൽ സ്റ്റോറിലേക്കു ഇടിച്ചുകയറി. ഒരാൾക്കു പരുക്ക്.
നിരമറ്റം സ്വദേശി രാജു (54) വിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു അപകടം.മണർകാട് കവലയിലെ വിജയപുരം സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോറിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
തലപ്പാടി സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപെട്ടത്. മെഡിക്കൽ സ്റ്റോറിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്ത ഉടൻ മുൻപോട്ടു കുതിക്കുകയായിരുന്നു.
രാജു മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ നിൽക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കാലിനാണ് പരുക്ക്. വാഹനം ഡ്രൈവിങ് മോഡിലാണ് കിടന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
കാർ മെഡിക്കൽ സ്റ്റോറിന്റെ മതിലിൽ ഇടിച്ച് നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. പരുക്കേറ്റയാളെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണർകാട് പൊലീസ് സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

