കോട്ടയം ജില്ലയിലെ കാണക്കാരിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ ഇടുക്കി സ്വദേശി ജയദാസ് ചെല്ലദുരെയുടെ കുടുംബത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ സഹായം. സംഘടനയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്നു അന്തരിച്ച ജയദാസ്.
പേരൂർ യൂണിറ്റിലായിരുന്നു അദ്ദേഹത്തിന്റെ അംഗത്വം. ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് പേരൂരിൽ നിന്നും മാറി താമസിക്കുകയായിരുന്ന ഭാര്യ സുഗന്ധിയെയും മക്കളെയും ജില്ലാ നേതൃത്വം നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.
തുടർന്ന് ജീവകാരുണ്യ പദ്ധതിയുടെ മരണാനന്തര സഹായമായ ഏഴു ലക്ഷം രൂപയും ജയദാസ് അടച്ച തുകയായ 28,000 രൂപയും ഉൾപ്പെടെ ആകെ 7,28,000 രൂപയുടെ ചെക്ക് ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി കുരുവിള സുഗന്ധിക്ക് കൈമാറി. പേരൂർ യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.
തോമസ്കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ജില്ലാ ട്രഷറർ ഗിരീഷ് കോനാട്ട്, ജില്ലാ വർക്കിങ് ജനറൽ സെക്രട്ടറി എബി സി. കുര്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.
കുര്യാച്ചൻ, ജില്ലാ സെക്രട്ടറി എം.എം. ശിവ ബിജു, സിറിൽ നരിക്കുഴി എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിന് ശേഷം പേരൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

