നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്കായി കോട്ടയം റോട്ടറി ക്ലബ്ബിന്റെയും ചാരിറ്റബിൾ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. ക്യാംപിൽ നവജീവനിലെ 180 ഓളം അന്തേവാസികൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും ആവശ്യമായ ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കി.
പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഫിലിപ്പോസ് ജോണിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാംപ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജനറൽ ഹെൽത്ത് ചെക്കപ്പ്, ഹൃദയസംബന്ധമായ പരിശോധനകൾ, പ്രമേഹ രോഗ നിർണയം എന്നിവ ക്യാംപിന്റെ ഭാഗമായി വിജയകരമായി നടത്തി. കോട്ടയം റോട്ടറി ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാംപിൽ റോട്ടറി ക്ലബ് ഭാരവാഹികളും നവജീവനിലെ സന്നദ്ധ പ്രവർത്തകരും സജീവമായി പങ്കെടുത്തു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആലംബഹീനർക്കും മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

