സ്റ്റാർ മാജിക് എന്ന പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 കിരീടം ചൂടിയ അഭിരാമി, മികച്ച ഒരു നർത്തകിയെന്ന നിലയിലും അറിയപ്പെടുന്നുണ്ട്.
ടെലിവിഷൻ രംഗത്തിന് പുറമെ കായിക മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് അഭിരാമി. മികച്ചൊരു കളരി അഭ്യാസിയും ബോക്സറുമാണ് അഭിരാമി മുരളി.
യൂറോപ്പിലെ മാസിഡോണിയ സ്വദേശിയായ ഡയാനാണ് താരത്തിന്റെ ജീവിതപങ്കാളി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് അഭിരാമി വെളിപ്പെടുത്തിയത്. ഗർഭകാലത്തിന്റെ വിശേഷങ്ങളും വീഡിയോയിൽ താരം പങ്കുവെക്കുന്നുണ്ട്.
വീഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെ: “ആറ് മാസം ഗർഭിണിയാണ് ഞാൻ ഡിസംബർ പകുതിയാകുമ്പോൾ ഡെലിവറിയുണ്ടാകും.. ഇത്രയും കാലം വീഡിയോ ഇടാതിരുന്നതിന്റെ കാരണം അതല്ല.
കഴിഞ്ഞ വർഷം മുതൽ ഞാൻ വീഡിയോ ഇടുന്നത് നിർത്തിയിരുന്നു. സ്ഥലം മാറിയതിന്റെ ബുദ്ധിമുട്ടും മറ്റുമായി എന്റേതായ ഒരു സമയം വേണമെന്ന് ആലോചിച്ചുമാണ് അങ്ങനെ ചെയ്തത്.
പണ്ടത്തെ പോലെയല്ല, നല്ല കഷ്ടപ്പാടാണ് ഇങ്ങനൊരു സാഹചര്യത്തിൽ വീഡിയോ ഇടാൻ. പ്രസവം ഇവിടെ തന്നെയാകും.
നാട്ടിലേക്ക് വരണമെങ്കിൽ മൂന്ന് ഫ്ലൈറ്റ് മാറി കേറണം. കാലാവസ്ഥ മാറും.
ഗർഭകാലം ആരംഭിച്ചത് ഇവിടെ നിന്നല്ലേ. എന്റെ വീട്ടുകാർക്കും ഇവിടെ പ്രസവിക്കുന്നതിനോടാണ് താൽപര്യം.
അവർക്ക് ഇവിടേയ്ക്ക് വരാൻ വലിയ ബുദ്ധിമുട്ടാണ്. വിസയ്ക്ക് അപേക്ഷിക്കാൻ ഡൽഹിയിൽ പോകണം.
ഒരുപാട് ഡോക്യുമെന്റ്സ് വേണം. എനിക്കു പോലും പിആർ കിട്ടിയിട്ടില്ല.
ഞാൻ തന്നെ ടെംപററി റെസിഡൻന്റ് എന്ന നിലയിലാണ് ഇവിടെ താമസിക്കുന്നത്. ചിലർ ചോദിക്കുമായിരിക്കും കല്യാണം കഴിച്ചത് തന്നെ പിആറിന് വേണ്ടിയല്ലേയെന്ന്.
എനിക്ക് അങ്ങനൊരു ഉദ്ദേശ്യം ഇല്ല. പിന്നെ വിസയ്ക്കും മറ്റ് കാര്യങ്ങൾക്കും സൗകര്യത്തിനും നല്ലത് ഇവിടുത്തെ എന്തെങ്കിലും ഐഡി കാർഡ് എടുക്കുന്നതാണ്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

