മൂന്നാർ ∙ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സംബന്ധിച്ച് കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റായി എസ്.വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയിലെ വി.പി.ശിവകുമാറിനെ ആറിനെതിരെ 14 വോട്ടുകൾക്ക് തോൽപിച്ചാണ് വിജയകുമാർ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനുള്ളതാണ്.
എന്നാൽ തനിക്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്റ് ആർ.കറുപ്പ സ്വാമിയും വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി മുൻ പ്രസിഡന്റ് എം.മണിമൊഴിയും രംഗത്തെത്തി.
എന്നാൽ പാർട്ടി തീരുമാനം ജനറൽ വിഭാഗത്തിൽ നിന്നു വിജയിച്ച വിജയകുമാർ പ്രസിഡന്റും നടയാർ വാർഡിൽനിന്നുളള എ.ലക്ഷ്മി വൈസ് പ്രസിഡന്റുമാകാനുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പാർട്ടി നേതൃത്വം വിതരണം ചെയ്ത വിപ്പ് സ്വീകരിക്കാൻ കറുപ്പ് സ്വാമിയും മണി മൊഴിയും വിസമ്മതിച്ചതോടെയാണ് നേതാക്കൾ അങ്കലാപ്പിലായത്.
പിന്നെ വാങ്ങാമെന്ന് പറഞ്ഞ് ഇരുവരും മടങ്ങി. എന്നാൽ ഒരു ദിവസം നീണ്ടു നിന്ന അനിശ്ചിതത്തിനൊടുവിൽ ഇന്നലെ രാവിലെ രണ്ടു പേരും വിപ്പ് സ്വീകരിച്ചെങ്കിലും കറുപ്പ് സ്വാമി വിപ്പ് സ്വീകരിച്ചുവെന്ന് ഒപ്പിട്ടു നൽകാൻ തയാറാകാതിരുന്നത് വീണ്ടും നേതൃത്വത്തിന് തലവേദനയായി.14 വോട്ടുകളും നേടി വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.
ആർ.കറുപ്പ് സ്വാമി ദേവികുളം ബ്ലോക്ക്, മൂന്നാർ പഞ്ചായത്തുകളിലായി 10 വർഷം പ്രസിഡന്റായിരുന്നു. മണിമൊഴി മൂന്നു തവണകളായി മൂന്നാർ പഞ്ചായത്തിൽ എട്ടര വർഷം പ്രസിഡന്റായിരുന്നു.
തിരഞ്ഞെടുപ്പ് വൈകി
അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ (എആർഒ) ഗതാഗത കുരുക്കിൽപെട്ടു.
മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 20 മിനിറ്റ് വൈകി. എആർഒ ആയിരുന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉദയകുമാറാണ് ഇന്നലെ സ്വദേശത്തുനിന്നു മടങ്ങും വഴി രാവിലെ പള്ളിവാസലിൻവച്ച് ഗതാഗതക്കുരുക്കിൽപെട്ടത്.
ബസ് കടന്നുപോകാതായതോടെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരൻ ഇരുചക്രവാഹനത്തിലെത്തിയാണ് എആർഒയെ 10.50ന് മൂന്നാറിൽ എത്തിച്ചത്. തുടർന്നാണ് റിട്ടേണിങ് ഓഫിസർ റെന്നി ആന്റണിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു നടപടികളാരംഭി ച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

