തൃശൂർ ജില്ലയിലെ പ്രശസ്തമായ കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിൽ പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുവാൻ ക്ഷേത്ര ഭരണസമിതിയുടെ ആലോചന. മോഷ്ടാവിൽ നിന്നും പോലീസ് കണ്ടെടുത്ത വിഗ്രഹത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി വ്യക്തമായതിനെ തുടർന്നാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയ പഞ്ചലോഹ വിഗ്രഹം പോലീസ് വിജയകരമായി കണ്ടെടുത്തത്. അഷ്ടബന്ധത്തിൽ ഉറപ്പിച്ചിരുന്ന വിഗ്രഹം അന്ന് ഇളക്കിമാറ്റിയാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്.
തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വിഗ്രഹം ക്ഷേത്ര ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് പരിശോധിച്ചപ്പോഴാണ് ഇതിന്റെ കേടുപാടുകൾ പുറത്തുവന്നത്. വിഗ്രഹത്തിന്റെ കാലിന്റെ ഭാഗത്തും മറ്റു ചില പ്രധാന ഭാഗങ്ങളിലും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ പറ്റി ചൈതന്യം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നിലവിലുള്ള വിഗ്രഹം മാറ്റി പുതിയത് നിർമ്മിച്ച് പ്രതിഷ്ഠിക്കുവാൻ ക്ഷേത്ര ഭരണസമിതി ഗൗരവമായി ആലോചിക്കുന്നത്.
നിലവിൽ പോലീസ് കണ്ടെടുത്ത വിഗ്രഹം കോടതിയുടെ കസ്റ്റഡിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. നിയമപരമായ ആവശ്യമായ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും വിഗ്രഹം ക്ഷേത്ര അധികാരികൾക്ക് തിരികെ കൈമാറുക.
അതേസമയം, വിഷ്ണു മോഷണവുമായി ബന്ധപ്പെട്ട് കോടതി റിമാൻഡ് ചെയ്തിട്ടുള്ള പ്രതിയെ അടുത്ത ദിവസങ്ങളിൽ തന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുശേഷം തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പ്രതിയെ കർശന സുരക്ഷയോടെ ക്ഷേത്രത്തിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

