കോട്ടയം ∙ പാട്ടും പാടി ഓപ്പറേഷൻ നടത്തിയ ആ ഡോക്ടർ ആരാണെന്നോ? ഭാരത് ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. ജെ.ആർ.ഗണേഷ് കുമാർ.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ താരമാണ് ഈ ഡോക്ടർ. ചൊവ്വാഴ്ചയായിരുന്നു സംഭവം.
കൈക്കുഴയ്ക്കേറ്റ പൊട്ടലിനു ചികിത്സയ്ക്കായാണു കോട്ടയം സ്വദേശിയായ എൺപത്തിനാലുകാരി ഡോ. ഗണേഷിനെ സമീപിച്ചത്.
ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു.
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ സമ്മർദം ലഘൂകരിക്കുന്നതിനായി സംസാരിച്ചപ്പോഴാണ് ഇവർ നല്ലൊരു ഗായികയാണ് എന്ന വിവരം ഡോക്ടർ മനസ്സിലാക്കിയത്. പരിഭ്രമവും പേടിയും ഒഴിവാക്കുന്നതിനായി ഒരു പാട്ടു പാടുമോ എന്നു ചോദിച്ചു.
പാടാൻ തയാറാണെങ്കിൽ താനും ഒപ്പം ചേരാമെന്നു ഡോക്ടർ വാഗ്ദാനം ചെയ്തു.
പിന്നീട് ഇരുവരും ചേർന്നു ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടാൻ തുടങ്ങി. ഈ രംഗം ഓപ്പറേഷൻ തിയറ്ററിൽ ഒപ്പമുണ്ടായിരുന്ന നഴ്സ് ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തീസിയ മരുന്നുകളുടെ അളവു കുറയ്ക്കുന്നതിനായി രോഗിക്ക് മ്യൂസിക് തെറപ്പി നൽകാറുണ്ടെന്നു ഡോ.
ഗണേഷ് പറഞ്ഞു. ഐഎംഎ മുൻ ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

