പ്രൊഫഷണൽ ആവശ്യങ്ങൾക്കായി നിരന്തരം ഉപയോഗിക്കുന്ന ജിമെയിൽ ഇൻബോക്സ് കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അനാവശ്യ മെയിലുകൾ അടിഞ്ഞുകൂടുന്നത് ഗൂഗിൾ അക്കൗണ്ടിലെ ഫ്രീ സ്റ്റോറേജ് കുറയാനും കാരണമാകുന്നു.
ഈ പ്രശ്നത്തിന് കൃത്യമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രൊഫഷണൽ. മാനുവലായി ഇൻബോക്സ് ക്ലീൻ ചെയ്യുന്നതിന് പകരം, ജിമെയിലിൻ്റെ സ്വന്തം ഫീച്ചറുകൾ മാത്രം ഉപയോഗിച്ച് ഒരു ഇൻ്റലിജൻ്റ് സിസ്റ്റം നിർമ്മിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഇതിനായി അധികമായി മറ്റൊരു ജിമെയിൽ അക്കൗണ്ടിൻ്റെ സഹായവും തേടിയിട്ടുണ്ട്. പഴയതും പുതിയതുമായ ജിമെയിൽ അക്കൗണ്ടുകളിലെ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഈ മൾട്ടിഫാസറ്റഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്.
പഴയ അക്കൗണ്ടിലേക്ക് വരുന്ന എല്ലാ ഇമെയിലുകളും പുതിയ ഗൂഗിൾ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ഫോർവേഡ് ചെയ്യപ്പെടുകയും, പഴയ അക്കൗണ്ടിലെ കോപ്പി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. സെൻഡർ അറിയാതെ തന്നെ മറ്റൊരു അക്കൗണ്ടിൽ ഇരുന്ന് ഈ മെയിലുകൾ ആക്സസ് ചെയ്യാൻ സാധിക്കും.
കൂടാതെ, പഴയ ജിമെയിൽ അക്കൗണ്ട് തുറക്കാതെ തന്നെ പുതിയ അക്കൗണ്ടിൽ നിന്ന് പഴയ വിലാസത്തിൽ മറുപടി അയക്കാനുള്ള സംവിധാനവും ഇതിലൂടെ സാധ്യമാക്കിയിട്ടുണ്ട്. ജിമെയിലിൻ്റെ സെറ്റിങ്സിലെ ‘Accounts and Import’ പേജിലെ ‘Send email as’ ഓപ്ഷൻ വഴിയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
എന്നാൽ @yahoo.com, @outlook.com തുടങ്ങിയ തേർഡ് പാർട്ടി വിലാസങ്ങൾക്കായുള്ള ‘Send as’ ഫീച്ചറിനുള്ള പിന്തുണ വരുന്ന ജനുവരി മുതൽ ഗൂഗിൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ, ഈ സിസ്റ്റത്തിനായി രണ്ട് അക്കൗണ്ടുകളും ജിമെയിൽ തന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പശ്ചാത്തലത്തിൽ നിശബ്ദമായി പ്രവർത്തിക്കുന്ന ഈ സിസ്റ്റം സമയവും പ്രയത്നവും ഒരുപോലെ ലാഭിക്കാൻ സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

