കോട്ടയം ∙ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ഉത്സവത്തിനു 26ന് കൊടിയേറും. ഡിസംബർ 4 നാണ് തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും.
ഉത്സവം ആറാട്ടോടെ 5നു സമാപിക്കും. വൈകിട്ട് 4നു തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിലാണു കൊടിയേറ്റ്. 27, 29, ഡിസംബർ 3 ദിവസങ്ങളിൽ രാവിലെ 11.30ന് ഉത്സവബലി. മുഖ്യപൂജാസ്ഥാനീയൻ മധുര ഇല്ലം എം.എസ്.
കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും.തൃക്കാർത്തിക ദർശനത്തിന് ഡിസംബർ 4നു പുലർച്ചെ 2.30 മുതൽ സൗകര്യം ഉണ്ടായിരിക്കും. രാവിലെ ആറിനാണ് ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പ്.
8.30നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. പാണ്ടിമേളം– പെരുവനം കുട്ടൻമാരാരും സംഘവും.
ദേവീ വിലാസം എൽപി സ്കൂളിൽ തൃക്കാർത്തിക പ്രസാദമൂട്ട് രാവിലെ 10ന് ആരംഭിക്കും.
വൈകിട്ട് 5.30 നാണു ദേശ വിളക്ക് എഴുന്നള്ളിപ്പ്. നടപ്പന്തൽ, ഊട്ടുപുര കലാമണ്ഡപം, സ്കൂൾ മൈതാനം എന്നിവിടങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു ദേവസ്വം ഭരണാധികാരി കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം, ജനറൽ കൺവീനർ സന്തോഷ് ജി.പുതുപ്പള്ളിൽ, ഊരാണ്മ യോഗം പ്രസിഡന്റ് സി.എൻ.നാരായണൻ നമ്പൂതിരി, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ അറിയിച്ചു.
കൂത്തമ്പലത്തിൽ വൈകിട്ട് 6നു ഡോ.അപർണ നങ്ങ്യാരുടെ നങ്ങ്യാർകൂത്ത് ഉണ്ടായിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

