കുമരകം ∙ വേമ്പനാട്ടു കായലിൽ പുതിയ അതിഥിയെത്തി. അപൂർവ ഇനത്തിൽപെട്ട
ചിതല എന്ന ശുദ്ധജല മത്സ്യത്തിനെയാണ് കിട്ടിയത്. ആശാരിശേരി കണിയാറത്തറ സഞ്ജയൻ (48) ചിത്തിര ഭാഗത്തു വീശിയ വലയിലാണ് മത്സ്യം കുടുങ്ങിയത്.
രണ്ടര കിലോഗ്രാമിലധികം തൂക്കമുണ്ട്. ശരീരം പരന്നതാണ്.
ക്ഷുരകന്റെ കത്തി പോലുള്ള ആകൃതി ആയതിനാൽ പിച്ചാത്തി മത്സ്യമെന്നും അറിയപ്പെടുന്നുണ്ട്.
മുതുകു വളരെ ചെറുതാണ്. വാലും പുറകിലത്തെ ചിറകും യോജിച്ചിരിക്കുന്നു. ചെതുമ്പലുകൾ ചെറുതാണ്.
ശരാശരി നീളം 25 സെന്റി മീറ്ററാണ്. പരമാവധി നീളം 60 സെന്റി മീറ്റർ.
ഭക്ഷ്യയോഗ്യമാണ് ഇവയെന്നു പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മുൻ അസോഷ്യേറ്റ് ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

