കോഴഞ്ചേരി∙ സ്വാമി അയ്യപ്പനു ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽനിന്ന് ഇന്ന് ആരംഭിക്കുമ്പോൾ പിതാവിന്റെ ചരിത്ര നിയോഗം മുടങ്ങാതിരിക്കാൻ ഒരിക്കൽ കൂടി രഥം ഒരുക്കുകയാണു മക്കളും ചെറുമക്കളും. 45 വർഷത്തിലധികമായി ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥം നിർമിക്കുകയും സാരഥി ആകുകയും ചെയ്തിരുന്നത് കോഴഞ്ചേരി കൊല്ലീരേത്ത് തങ്കപ്പനാചാരിയായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗശേഷം ആ നിയോഗമാണു മക്കൾ ബിജു കുമാറും അനുകുമാറും ചെറുമക്കളായ ശരൺ കുമാറും ഏഴാം ക്ലാസ് വിദ്യാർഥിനി അനന്യയും ചേർന്ന് ഒരിക്കൽകൂടി നിറവേറ്റുന്നത്. തങ്ക അങ്കി രഥത്തിന്റെ സാരഥിയായി ആറന്മുളയിൽ നിന്നും ശബരിമലയിലേക്ക് പോകുന്ന തങ്കപ്പനാചാരി രൂപകൽപന ചെയ്ത രഥം ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.
പതിനെട്ടാംപടിയും പൊന്നിൻ കൊടിമരവും ക്ഷേത്രവും അയ്യപ്പ വിഗ്രഹവും പുലിയും എല്ലാം ഇതിലെ കാഴ്ചയാണ്.
തങ്ക അങ്കി രഥം വണങ്ങുമ്പോൾ ശബരിമല ക്ഷേത്ര ദർശനം നടത്തുന്ന അനുഭവമാണെന്നു ഭക്തരും സാക്ഷ്യപ്പെടുത്തുന്നു. വൃശ്ചികം ഒന്നു മുതൽ വ്രതം നോക്കിയാണ് രഥത്തിന്റെ നിർമാണത്തിനും യാത്രയ്ക്കും ഇവർ ഒരുങ്ങുന്നത്.
അയ്യപ്പ സ്മരണയോടെ രഥം നിർമാണം പൂർത്തിയാക്കി അവസാന മിനുക്കു പണികളിലാണ് ബിജു കുമാറും സംഘവും. ഇന്നു വെളുപ്പിനു 3 മണിക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനു മുൻപിൽ എത്തി കാത്തു കിടക്കുന്ന രഥത്തിലേക്ക് ശരണം വിളികളുടെ അകമ്പടിയിൽ തങ്ക അങ്കി കയറ്റുന്നതോടെ ഘോഷയാത്രയ്ക്കു തുടക്കമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

