കൊല്ലം∙ ശബരിമല സ്വർണക്കവർച്ച കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറും ആയിരുന്ന എൻ.വാസുവിന്റെ റിമാൻഡ് വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് ജനുവരി 5 വരെ നീട്ടി. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.
എ.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കെ ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.
എൻ.വാസുവിന്റെ റിമാൻഡ് നീട്ടുന്നതിനെ പ്രതിഭാഗം എതിർത്തു. റിമാൻഡ് റിപ്പോർട്ട് അവ്യക്ത ഉണ്ടെന്നും അന്വേഷണ പുരോഗതി അതിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ രഹസ്യ സ്വഭാവത്തോടെ അന്വേഷണം നടത്തുന്നതിനാൽ റിമാൻഡ് റിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്താനാകില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു രാജൻ കോടതിയിൽ ഹാജരായി.
പത്മകുമാർ പ്രസിഡന്റ് ആയിരിക്കെ ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസ്, അഡ്വ. വിജയകുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താത്തത് എന്തെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

