ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെയും മറ്റന്നാളും (ഞായർ, തിങ്കൾ) ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രധാന പാതകളിൽ നിയന്ത്രണങ്ങൾ ബാധകമാകുന്നത്.
ഗതാഗതം തടസ്സപ്പെടുന്ന പ്രധാന പാതകൾ ഇവയാണ്:
ദേശീയപാത 544-ൽ കളമശേരി എസ്സിഎംഎസ് മുതൽ ടിവിഎസ് ജംക്ഷൻ വരെയും, മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്ഷൻ മുതൽ തോഷിബ ജംക്ഷൻ വരെയും, സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയും വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ:
ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ പറവൂർ കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്ഷൻ വഴി കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തണം.
അവിടെ നിന്നും ചാണാശനല്ലൂർ ജംക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളിയിലേക്ക് പ്രവേശിക്കാവുന്നതാണ്. അതുപോലെ, പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംക്ഷനിലേക്ക് തിരിയണമെന്ന് അധികൃതർ അറിയിച്ചു.
പാർക്കിംഗിനും നിയന്ത്രണം:
നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിൽ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ വഴിയോര കച്ചവടങ്ങൾ നടത്തുന്നതിനോ അനുമതി ഉണ്ടായിരിക്കില്ല. കളമശേരി എസ്സിഎംഎസ് ജംക്ഷൻ മുതൽ ടിവിഎസ് ജംക്ഷൻ വരെയും, കളമശേരി എച്ച്എംടി, മെഡിക്കൽ കോളജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിലെ തോഷിബ ജംക്ഷൻ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള ഭാഗങ്ങളിലാണ് ഈ നിയന്ത്രണം കർശനമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

