ചങ്ങനാശേരി∙ എഴുത്തിൽ മനുഷ്യ സ്പർശം കുറഞ്ഞ് കൃത്രിമ ബുദ്ധിയുടെ സാന്നിധ്യം കൂടുന്നതായി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ. ചങ്ങനാശേരി മീഡിയ വില്ലേജിൽ ‘എഴുത്തോല’ എന്ന പേരിൽ സംഘടിപ്പിച്ച ലോക പുസ്തക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രചനയിലെ മൗലികത നഷ്ടമാക്കുന്നതായും അദ്ദേഹം പറഞ്ഞു. കോളജുകളിൽ മാനവിക വിഷയങ്ങൾക്ക് ആവശ്യം കുറയുന്നത് സംസ്കാരത്തെ സംബന്ധിച്ച് ആശാവഹമല്ലെന്നും കോഴ്സുകളെ ഇൻഡസ്ട്രി നിയന്ത്രിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത എഴുത്തുകാരി കെ.രേഖ മുഖ്യപ്രഭാഷണം നടത്തി.
ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറൽ മോൺ. ആന്റണി ഏത്തക്കാട്ട് പുസ്തക ദിന സന്ദേശം നൽകി.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷനായി.
ഡോ. റൂബിൾ രാജ്, ഡോ.
സെബിൻ.എസ്.കൊട്ടാരം, ഷിജി ജോൺസൺ, ബിനു വെളിയനാടൻ തുടങ്ങിയവർ പ്രസംഗിച്ചു. എഴുത്തുകാരുടെയും പുസ്തക പ്രേമികളുടെയും സംഗമം, പുസ്തക പ്രദർശനം, വിദ്യാർഥികൾക്കായി സാഹിത്യ മത്സരങ്ങൾ എന്നിവയും പുസ്തകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

