പുതുപ്പള്ളി ∙ പുതുപ്പള്ളി വൈഎംസിഎ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ അരങ്ങേറി. കാഞ്ഞിരത്തുമൂട് എൽപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റിൻസി ജേക്കബ് ഔദ്യോഗികമായി ഉൽഘാടനം നിർവഹിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം സിനി മാത്യു നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വൈഎംസിഎ വൈസ് പ്രസിഡന്റ് ചെറിയാൻ വർഗീസ്, സെക്രട്ടറി രാജു കുര്യൻ, കമ്മിറ്റി അംഗങ്ങളായ സ്കറിയാ പിക് കോര, ജോസഫ് പീറ്റർ, എസ്.എ.ആലീസ്, ജേക്കബ് ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു കെ. പോൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി റെജി, അന്നമ്മ എബ്രഹാം, ലൈബ്രറി താലൂക്ക് യൂണിയൻ പ്രസിഡന്റ് തോമസ് പോത്തൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

