തിരുവനന്തപുരം∙ മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ക്യാംപസിൽ ഭൗമദിനം പ്രമാണിച്ച് പ്രത്യേക നൈറ്റ് റൺ സംഘടിപ്പിച്ചു. ഏപ്രിൽ 22ന് രാത്രി 8 മുതൽ 10 വരെ യുഎസ്ടി തിരുവനന്തപുരം ക്യാംപസിൽ സംഘടിപ്പിച്ച ‘എർത്ത് ഡേ നൈറ്റ് റൺ’, പരിസ്ഥിതി ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും വേണ്ടി ജീവനക്കാരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായി.
യുഎസ്ടിയുടെ സന്നദ്ധ പ്രവർത്തകരാൽ നയിക്കുന്ന ജീവനക്കാരുടെ കൂട്ടായ്മയായ ‘കളേഴ്സ് ഓഫ് യുഎസ്ടി’യുടെ കീഴിൽ പ്രവർത്തിക്കുന്ന ‘കളർ പർപ്പിൾ ടീമിന്റെ യുഎസ്ടി റണ്ണേഴ്സ് ക്ലബ് ആണ് ‘എർത്ത് ഡേ നൈറ്റ് റൺ’ സംഘടിപ്പിച്ചത്.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി, ഫിറ്റ്നസ്, സുസ്ഥിരത, സമൂഹിക പങ്കാളിത്തം എന്നിവ ഏകോപിപ്പിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ക്യാംപസിനകത്തുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്കിളുകൾ സജ്ജീകരിച്ച സൈക്കിൾ സ്റ്റേഷനുകളും ആരംഭിച്ചു.
യുഎസ്ടി ജീവനക്കാർക്കായി രൂപകൽപന ചെയ്ത ആഭ്യന്തര സംരംഭമായ ‘നൈറ്റ് റൺ’, ജോലി സ്ഥലത്തിനുള്ളിൽ നിന്നാണ് സുസ്ഥിര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് എന്ന യുഎസിടിയുടെ വിശ്വാസത്തെ പ്രതിഫലിപ്പിച്ചു.
മൂല്യങ്ങളെ പ്രാവർത്തികമാക്കാൻ പ്രതിബദ്ധതായുള്ളവരാണ് ഈ ദൗത്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന സന്ദേശവും എർത്ത് ഡേ നൈറ്റ് റണ്ണിലൂടെ വ്യക്തമാക്കി.
നൈറ്റ് റണ്ണിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഓരോ ജീവനക്കാരനും ഓടുന്ന ഓരോ കിലോമീറ്ററിനും യുഎസ്ടയുടെ ആഭിമുഖ്യത്തിൽ ഓരോ വൃക്ഷത്തൈ നടും എന്നതാണ്. നൈറ്റ് റൺ സമയത്ത് എടുത്ത ഓരോ ചുവടും പച്ചപ്പിന്റെ പുനഃസ്ഥാപനത്തിനും ദീർഘകാല പരിസ്ഥിതി സംരക്ഷണത്തിന്റെ ശാക്തീകരണത്തിനുമുള്ള സംഭാവനകൾ ഉറപ്പാക്കി.
ഈ ഉദ്യമത്തിന്റെ ഭാഗമായി 3,500ൽ അധികം തൈകൾ നടും.
യുഎസ്ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ നൈറ്റ് റൺ ഫ്ലാഗ് ഓഫ് ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ലോങ്ങ് ഡിസ്റ്റൻസ് റണ്ണറും യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ 2025ലെ റണ്ണറപ്പുമായ ലീപ് 2 വിൻ എന്നറിയപ്പെടുന്ന മനോജ്.ആർ.ശ്രീകുമാർ, യുഎസ് ടി ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ, യുഎസ്ടി വർക്ക് പ്ലെയ്സ് മാനേജ്മെന്റ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, എന്നിവർക്കൊപ്പം യുഎസ്ടിയിൽ നിന്നുള്ള നിരവധി ജീവനക്കാരും പങ്കെടുത്തു.
‘ഭൂമിയെ സംരക്ഷിക്കേണ്ടതുണ്ടെന്ന ഉത്തരവാദിത്തത്തിന്റെ ശക്തമായ ഓർമപ്പെടുത്തലാണ് ഭൗമ ദിനാചരണം.
യുഎസ്ടിയുടെ ഈ ഉത്തരവാദിത്തത്തെ പ്രവർത്തികമാക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിലൂടെ ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് സാധിക്കുന്നു.
ജീവനക്കാർ ഓടുന്ന ഓരോ കിലോമീറ്ററിനും ഒരു വൃക്ഷം നട്ടുവളർത്തുമെന്ന് പ്രതിജ്ഞയെടുത്തതിലൂടെ, ചെറിയ വ്യക്തിഗത ശ്രമങ്ങൾ പോലും ഒരുമിച്ച് ചേർന്ന് ദീർഘകാല പരിസ്ഥിതി സ്വാധീനവും ഒരു ഹരിതഭാവിയും സൃഷ്ടിക്കാനാവുമെന്ന് നൈറ്റ് റൺ തെളിയിക്കുന്നു,’ യുഎസ്ടി ചീഫ് വാല്യൂസ് ഓഫിസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനും കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകാനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക വഴി പരിസ്ഥിതി സംരക്ഷണ മേഖലയിൽ സംഭാവനകൾ നൽകാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ എസ്ഡിജി. 3, 11, 13, 15, 17 എന്നിവയെ യുഎസ്ടി പിന്തുണയ്ക്കുന്നു.
ഈ ലക്ഷ്യങ്ങൾ മുൻനിറുത്തി സംഘടിപ്പിച്ച ‘എർത്ത് ഡേ നൈറ്റ് റൺ’, കമ്പനിയുടെ പാരിസ്ഥിതിക ഉത്തരവാദിത്തം ദൈനംദിന പ്രവർത്തനങ്ങളിൽ ഇഴുകി ചേരുന്ന ഒരു സംസ്കാരമായി മാറ്റിയെടുക്കാനുള്ള യുഎസ്ടിയുടെ പ്രതിബദ്ധതയെ ശക്തമായി ഉയർത്തിക്കാട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

