പെരുവന്താനം ∙ ഹൈറേഞ്ച് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ അവഗണിക്കുന്നതായി പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം.
35–ാം മൈൽ മുതൽ പെരുവന്താനം വരെയുള്ള സ്റ്റോപ്പുകളിൽ ബസുകൾ നിർത്താറില്ല.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നു ബസിൽ കയറി പെരുവന്താനത്തേക്കു ടിക്കറ്റ് ചോദിച്ചാൽ അവിടെ നിർത്തില്ല എന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്. കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ നടപടി.
ബസിൽ തിരക്കില്ലെന്നു ദീർഘദൂര യാത്രക്കാർക്ക് തോന്നിപ്പിക്കാനായി സമീപ സ്റ്റോപ്പുകളിലേക്കു പോകേണ്ടവരെ ബോധപൂർവം ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

