എറ്റുമാനൂർ ∙ 4000–7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് വിജയിക്കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ബൂത്തുതല കണക്കുകൾ ക്രോഡീകരിച്ച് മണ്ഡലം കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലാണു യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കുന്നത്.
പോളിങ് ശതമാനം ഉയർന്നതും കുറഞ്ഞതുമായ ബൂത്തുകളുടെ കണക്കുകൾ പ്രത്യേകം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. മേഖലകളിലെ രാഷ്ട്രീയ സ്വാധീനം, വോട്ടർമാരുടെ പ്രായം, സാമൂഹിക, ഭൗതിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണു റിപ്പോർട്ട്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലവും ചർച്ചയായി.
കഴിഞ്ഞ തവണ യുഡിഎഫ് വിമതയായി മത്സരിച്ച ലതിക സുഭാഷ് അന്ന് നേടിയ വോട്ടുകൾ തിരികെ യുഡിഎഫിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി എത്തിയതും ഡിസിസി അധ്യക്ഷൻ തന്നെ സ്ഥാനാർഥിയായതും വിജയസാധ്യത വർധിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ വരവും പ്രചാരണത്തിൽ മുൻതൂക്കം നൽകിയെന്നു വിലയിരുത്തലുണ്ടായി. ഏറ്റുമാനൂർ നഗരസഭയിലും അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

