പത്തനംതിട്ട∙ തായ്വാനിൽ ഏപ്രിൽ 13 മുതൽ 19 വരെ നടന്ന തായ്പേയ് ആർട്ടിസ്റ്റിക് റോളർ സ്കേറ്റിങ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കേഡറ്റ് ലേഡീസ് വിഭാഗത്തിൽ സ്വർണവും വെള്ളിയും നേടി ക്യാതറിൻ നീത്തു. ക്വാർട്ടേറ്റ്, സോളോ ഡാൻസ് ഇനങ്ങളിലാണ് ക്യാതറിൻ മത്സരിച്ചത്.
ആദ്യ പങ്കാളിത്തത്തിൽ തന്നെ രണ്ട് മെഡലുകൾ നേടിയത് ശ്രദ്ധേയമായി.
മൂന്നര വയസ്സു മുതൽ സ്കേറ്റിങ് അഭ്യസിക്കുന്ന ക്യാതറിൻ മുൻപ് കേരള ഹോക്കി റോളർ സ്കേറ്റിങ് ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ആർട്ടിസ്റ്റിക് സ്കേറ്റിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ദ് ആഡ്ലർ വിഷൻ സ്ഥാപകരായ ലോകചാമ്പ്യൻ അഭിജിത് അമൽരാജ്, ഏഷ്യൻ ചാംപ്യൻഷിപ് ഗോൾഡ് മെഡലിസ്റ്റ് വക്കസ്യാ ലക്ഷ്മി നാരായണൻ എന്നിവരാണ് പരിശീലകർ.
പഠനത്തിലും മികവ് പുലർത്തുന്ന ക്യാതറിൻ തിരുവല്ല ചോയ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വരാനിരിക്കുന്ന ദേശീയ ഐസ് സ്കേറ്റിങ് മത്സരത്തിനായി തയാറെടുക്കുകയാണ് ക്യാതറിൽ.
അടൂർ കായകൽപ ആയുർവേദ ക്ലിനിക്കിലെ ഡോ. വരുൺ രാജിന്റെയും കടുവുങ്കൽ നീത്തു ബേബിയുടെയും മകളാണ് ക്യാതറിൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

