കോട്ടയം∙ നല്ലൊരു മഴ കിട്ടിയതിന്റെ സന്തോഷത്തിൽ പാലായും പരിസരങ്ങളും. പതിവുചൂടിൽ പൊള്ളി ജില്ലയുടെ മറ്റു ഭാഗങ്ങൾ.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് ജില്ലയിൽ മഴ തുടങ്ങിയത്. പാലായിലും പരിസര പ്രദേശങ്ങളിലും ഏറ്റുമാനൂരിലും മഴ ലഭിച്ചു.
ഐപിഎൽ ഫാൻപാർക്ക് വേദിയായ മണർകാട്ടും മഴ 2 തവണ പെയ്തു. എരുമേലി, മുണ്ടക്കയം പ്രദേശങ്ങളിൽ ചാറ്റൽമഴ പെയ്തെങ്കിലും ചൂട് കൂടുകയാണ് ചെയ്തത്.
വൈക്കം, കോട്ടയം എന്നിവിടങ്ങളിൽ തണുത്ത കാറ്റും മേഘാവൃതമായ അന്തരീക്ഷവും ഉണ്ടായിരുന്നെങ്കിലും രാത്രി വരെ മഴ പെയ്തില്ല.അതേസമയം ഇന്നലെ അതിരാവിലെ 27.6 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയിലെ ശരാശരി താപനില.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

