കോട്ടയം ∙ സ്മാർട്ഫോണില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല. ഫോണെടുത്ത് മാറ്റിയാൽ വീട്ടിലെ മുതിർന്നവർക്ക് നേരേ മലയാളത്തിലും ഇംഗ്ലിഷിലും മോശം വാക്കുകളുടെ പെരുമഴ.
ലഹരിക്കടിമപ്പെട്ട യുവാക്കളിലാരെങ്കിലുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതേണ്ട.
5 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്. അവന്റെ ലഹരി സ്മാർട്ഫോണും.
സോഷ്യൽ പൊലീസിങ് ഡിവിഷൻ ചങ്ങനാശേരിയിൽ ആരംഭിച്ച ഡിജിറ്റൽ ഡി അഡിക്ഷൻ (ഡി– ഡാഡ്) സെന്ററിലാണ് കുട്ടിയെ രക്ഷിതാക്കൾ എത്തിച്ചത്.
ചാർജ് തീർന്നാൽ ഫോൺ പ്ലഗ്ഗുമായി കണക്ട് ചെയ്തുകൊണ്ട് ഗെയിം കളിക്കും. കാർട്ടൂൺ വിഡിയോകൾ കാണും.
ഗെയിം ലൈവ് സ്ട്രീമിങ് വിഡിയോകളുടെ കടുത്ത ആരാധകൻ.
കേട്ടാലറയ്ക്കുന്ന അസഭ്യവർഷം അവൻ പഠിച്ചതും ആ വിഡിയോകളിലെ അവതാരകരിൽനിന്ന്. ആദ്യഘട്ട
കൗൺസലിങ് കഴിഞ്ഞു. തുടർ നടപടി പുരോഗമിക്കുന്നു.
സംസ്ഥാനത്തെ 6 ജില്ലകളിലാണ് ആദ്യം സെന്ററുകൾ തുടങ്ങിയത്. 18 വയസ്സിൽ താഴെയുള്ളവരിൽ സ്മാർട്ഫോൺ, ഇന്റർനെറ്റ് ദുരുപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
പ്രതീക്ഷിച്ചതിലും അധികം കുട്ടികൾ സെന്ററുകളിലേക്ക് എത്തിയതോടെ കോട്ടയം അടക്കം എല്ലാ ജില്ലകളിലേക്കും ഈ വർഷം ജനുവരിയിൽ പദ്ധതി വ്യാപിപ്പിച്ചു.
ചങ്ങനാശേരിയിലാണ് ജില്ലയിലെ ഏക സെന്റർ. 8 വിദ്യാർഥികൾ ഇവിടെ സഹായം തേടിയെത്തി.
13– 16 വയസ്സ് പരിധിയിലുള്ളവരാണ് ഇതിൽ അധികവും. മെസേജിങ്, ഫോൺകോൾ, ഗെയിമിങ്, ഇന്റർനെറ്റ്, സോഷ്യൽ നെറ്റ്വർക്കിങ് എന്നിവയാണ് പ്രധാന സ്മാർട്ഫോൺ ആസക്തി.
സ്മാർട് ഫോൺ അടിമയാണോ; പരിശോധിക്കാം
താഴെ പറയുന്നതിൽ ഏതെങ്കിലും 3 ചോദ്യത്തിന് അതെ എന്നാണ് ഉത്തരമെങ്കിൽ ആ വ്യക്തി ഒരു പക്ഷേ സ്മാർട്ഫോണിന് അടിമയാണെന്ന് സോഷ്യൽ പൊലീസിങ് ഡിവിഷൻ പറയുന്നു.
എല്ലാ സമയത്തും ഫോണിൽ സംസാരിക്കാനോ സന്ദേശങ്ങൾ അയയ്ക്കാനോ തോന്നുന്നുണ്ടോ?
ഓൺലൈൻ ക്ലാസുകൾ, ജോലി എന്നിവ ഇല്ലാത്ത സമയത്തും നിങ്ങൾ സ്മാർട്ഫോൺ/ടാബ് ഉപയോഗിക്കാറുണ്ടോ?
സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴും അനവസരത്തിൽ ഫോൺ ഉപയോഗിച്ചതിന് ശകാരമോ കളിയാക്കലോ കിട്ടിയിട്ടുണ്ടോ?
പ്രധാനപ്പെട്ട
കോളോ സന്ദേശമോ ഒന്നും വരാനില്ലെങ്കിലും സ്മാർട്ഫോൺ അടുത്തുണ്ടാകാറുണ്ടോ?
ക്ലാസ്, ആരാധനാലയങ്ങൾ, യാത്രകൾ തുടങ്ങി സ്മാർട്ഫോൺ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്ഥിരമായി ഉത്കണ്ഠ തോന്നുന്നുണ്ടോ?
സ്മാർട്ഫോൺ ഇല്ലാത്ത / ഉപയോഗിക്കാത്ത സമയത്ത് അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ?
ഫോണിലെ ബാറ്ററി ചാർജ് 50% ൽ കുറവായാൽ അസ്വസ്ഥത തോന്നാറുണ്ടോ?
ഉപയോഗിക്കുന്നത് പ്രീപെയ്ഡ് നമ്പരാണെങ്കിൽ അത് ഇടയ്ക്കിടെ റീചാർജ് ചെയ്യാറുണ്ടോ? റീചാർജ് തുകയിൽ സ്ഥിരമായ വർധന ഉണ്ടാകാറുണ്ടോ ?
അപകടസാധ്യത കൂടുതൽ ആരിൽ
∙ ശ്രദ്ധക്കുറവ്, അമിതമായ പ്രവർത്തന ക്ഷമത (എഡിഎച്ച്ഡി) കുട്ടികൾ
∙ ഉത്ക്കണ്ഠയോ വിഷാദമോ ഉള്ളവർ
∙ മാനസികസമ്മർദം ഉയർന്നവർ
∙ പരിമിതമായ സാമൂഹിക ബന്ധങ്ങൾ ഉള്ളവരും ഒറ്റപ്പെട്ടവരും
∙ മാനസിക വെല്ലുവിളി നേരിടുന്നവർ
∙ കുടുംബാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉള്ളവർ
∙ ന്യൂറോ ബയോളജിക്കൽ വെല്ലുവിളികൾ ഉള്ളവർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

