കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും ജനകീയ ട്രോഫിക്കായുള്ള പമ്പാ ജലമേളയും സംയുക്തമായി സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 2 മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. കോട്ടയം ജില്ലയുമായി ബന്ധപ്പെട്ട് ഏറെ സാംസ്കാരിക പ്രാധാന്യമുള്ള ഈ ജലമേളയ്ക്കുള്ള ഒരുമിച്ചുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം പൂർത്തിയായി വരികയാണ്.
മത്സരങ്ങൾക്ക് മുന്നോടിയായി വിവിധങ്ങളായ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക സമ്മേളനം, വഞ്ചിപ്പാട്ട്, കുട്ടികളുടെ ചിത്രരചനാ മത്സരം, അത്തപ്പൂക്കളം, കാർഷിക – ടൂറിസം സെമിനാറുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
വെപ്പ് വള്ളങ്ങളുടെ മത്സരത്തിലെ വിജയികൾക്ക് ഉത്രാടം തിരുനാൾ, ചക്കുളത്തമ്മ ട്രോഫികൾ സമ്മാനിക്കും. ചാംപ്യൻസ് ബോട്ട് ലീഗിലെയും മറ്റ് പ്രമുഖ വള്ളങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരും നിരവധി ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരിക്കുമെന്ന് ഉത്രാടം തിരുനാൾ പമ്പാ ജലമേള വർക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ്, ജനറൽ കൺവീനർ പുന്നൂസ് ജോസഫ് എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

