ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായജാസ്മിൻ ജാഫർ, തന്റെ ആദ്യ സോളോ യാത്രാ വിശേഷങ്ങളുമായി രംഗത്ത്. ഷോയുടെ തുടക്ക ഘട്ടത്തിൽ ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും, പിന്നീട് മികച്ച ജനപ്രീതി നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.
ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന ഗബ്രിയുമായുള്ള സൗഹൃദം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷവും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.
തന്റെ ജീവിതത്തിലെ ആദ്യ സോളോ യാത്രയുടെ ഒരുക്കങ്ങളും പാക്കിംഗ് ദൃശ്യങ്ങളും ഉൾപ്പെടുത്തി യൂട്യൂബ് ചാനലിലൂടെ ജാസ്മിൻ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച വ്ലോഗുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആംസ്റ്റർഡാമിൽ നിന്നുള്ള പുതിയ യാത്രാനുഭവങ്ങൾ താരം പുറത്തുവിട്ടിരിക്കുന്നത്.
”മരിക്കുന്നതിന് മുന്‍പുള്ള എന്റെ ഏഴ് മിനിറ്റില്‍ ഈ ഇടം ഉള്ളില്‍ ഉണ്ടാവും” എന്ന വൈകാരികമായ വരികളോടെയാണ് ആംസ്റ്റർഡാമിലെ ദൃശ്യങ്ങൾ ജാസ്മിൻ ജാഫർ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ തന്റെ മനസ്സിലെ ആഗ്രഹങ്ങളും വ്യക്തിപരമായ ചിന്തകളും താരം തുറന്നുപറയുന്നുണ്ട്.
”ഞാനൊരു പുരുഷ വിരോധിയൊന്നുമല്ല. എന്നെങ്കിലുമൊരിക്കല്‍, എനിക്ക് ചേരുന്ന ഒരു പങ്കാളി വന്നാല്‍, വന്നാല്‍ മാത്രം അയാള്‍ക്കൊപ്പം എനിക്കിവിടെ വരണം, എന്നിട്ട് ഈ ബെഞ്ചില്‍ ഇരിക്കണം.
എന്നെ ചേര്‍ത്തു കെട്ടാന്‍ പറ്റുന്ന ഒരു കയര്‍ പടച്ചവന് എവിടെയെങ്കിലും കണ്ടുവച്ചിട്ടുണ്ടാവും. ഇനി അങ്ങനെ ഒരാളില്ല എങ്കിലും ഞാന്‍ ഈ ജീവിതത്തില്‍ ഹാപ്പിയാണ്.
ചിലപ്പോഴൊക്കെ വിഷമം തോന്നുമെങ്കിലും, ഒറ്റയ്ക്കും ഞാന്‍ ജീവിക്കും. അങ്ങനെയാണെങ്കിലും ഒരിക്കല്‍ കൂടെ ഞാന്‍ വരും.
ഈ യാത്ര ഞാന്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ എനിക്കത് ഏറ്റവും വലിയ നഷ്ടമായിപ്പോയേനെ. ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഈ സോളോ ട്രിപ്.
എനിക്ക് പലതും ഹീല്‍ ആവുന്നുണ്ട്, എനിക്കത് അനുഭവപ്പെടാന്‍ കഴിയുന്നുണ്ട്”, എന്ന് ജാസ്മിൻ ജാഫർ വീഡിയോയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

