ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ അതീവ അപലപനീയമായ സംഭവം അരങ്ങേറി. അന്തരിച്ച ഒരു വൃദ്ധന്റെ ചിത കത്തിക്കൊണ്ടിരിക്കെ, അതിൽ തീ ഉപയോഗിച്ച് മാംസം പാചകം ചെയ്ത മൂന്ന് പേരെ പൊലീസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച വൃദ്ധന്റെ മകൻ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാൻപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മന്ത്രവാദക്രിയകളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ചിതയിൽ മാംസം പാകം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പൊലീസ് നൽകുന്ന വിശദാംശങ്ങൾ ഇങ്ങനെയാണ്: ശനിയാഴ്ച മരണമടഞ്ഞ വൃദ്ധന്റെ ഭൗതികശരീരം ഞായറാഴ്ച ഉച്ചയോടെയാണ് സംസ്കരിച്ചത്. തുടർന്ന് ചടങ്ങുകൾ പൂർത്തിയാക്കി കുടുംബാംഗങ്ങൾ സ്ഥലത്തുനിന്ന് മടങ്ങിപ്പോയിരുന്നു.
എന്നാൽ, അൽപസമയത്തിന് ശേഷം മകൻ ശ്മശാനത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്. ഗ്രാമവാസികളായ സുരേന്ദ്ര, രാജേന്ദ്ര, രാംചരൺ എന്നിവർ ചേർന്ന് ചിതയിലെ തീ ഉപയോഗിച്ച് മാംസം പാചകം ചെയ്യുകയായിരുന്നു.
ഈ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് വൻ തോതിലങ്ങ് നാട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾ ലഹരിക്ക് അടിമകളായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

