എംജിയിൽ അധ്യാപക സ്ഥിര നിയമനം
കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ളവരെയാണ് പരിഗണിക്കുന്നത്.
അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ അറുപതും അസി. പ്രഫസർ തസ്തികയിൽ അൻപതുമാണു പ്രായപരിധി.
ഓൺലൈനായി അപേക്ഷിക്കാൻ: www.facultyrecruitment.mgu.ac.in. അവസാന തീയതി: 30.
വിശദ വിവരങ്ങൾക്ക്: www.mgu.ac.in
വൈദ്യുതി മുടക്കം
മീനടം ∙പയ്യപ്പാടി ട്രാൻസ്ഫോമർ പരിധിയിലെ പയ്യപ്പാടി പുതുവയൽ അടുമ്പുംകാട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ മുക്കംകുടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ∙ പയ്യപ്പാടി പുതുവയൽ അടുമ്പുംകാട് ഭാഗത്ത് ഇന്ന് 3 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ∙ ചാഴികാടൻ ടവർ, ചാഴികാടൻ റോഡ്, വാര്യമുട്ടം, ആദർശം ക്ലബ്, തോപ്പിൽ പറമ്പ്, വില്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ കല്ലുങ്കത്ര, വല്യാട്, തട്ടൂർകണ്ടം, കൊല്ലത്തുകരി, മേനോൻകരി, കാരാടി, വാളത്താർ, തുരുത്തുമാലിക്കരി, കണ്ടമുണ്ടാലിക്കരി, ചെറുവള്ളിക്കരി, സാന്റോ, ഈറൻകരി മേക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വയലാർ അനുസ്മരണം
കോട്ടയം ∙ സിഎംഎസ് കോളജ് മലയാളം ബിരുദ ബിരുദാനന്തര ഗവേഷണ വിഭാഗം 21നു 9നു ഗ്രേറ്റ് ഹാളിൽ ‘ഇന്ദ്രവല്ലരി’ വയലാർ അനുസ്മരണവും ചലച്ചിത്ര ഗാനാലാപന മത്സരവും നടത്തും. പ്രിൻസിപ്പൽ ഡോ.അഞ്ജു ശോശൻ ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ.സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയായിരിക്കും.
വകുപ്പ് മേധാവി ടി.എസ്.സരിത അധ്യക്ഷത വഹിക്കും. സ്കൂൾ വിദ്യാർഥികൾക്ക് ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാം.
18നു മുൻപ് പേര് റജിസ്റ്റർ ചെയ്യണമെന്നു കോ ഓർഡിനേറ്റർ മിനി മറിയം സഖറിയ അറിയിച്ചു. ഫോൺ: 9447593327, 9496776211.
സൗജന്യ പരിശോധന
പാലാ ∙ മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് 9 മുതൽ സൗജന്യ എച്ച്ബിഎവൺസി പരിശോധനയും ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധനയും നടത്തും.
ഫോൺ: 8606966529.
കളറിങ് മത്സരം
പാമ്പാടി ∙ മെന്റോര ഈവന്റ്സിന്റെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന കളറിങ് മത്സരത്തിന്റെ മൂന്നാം ഘട്ടം 15ന് രാവിലെ 10 മുതൽ പാമ്പാടി ക്രോസ് റോഡ് സ്കൂളിൽ നടക്കും. പാമ്പാടി മേഖലയിൽ നിന്നുള്ള അങ്കണവാടി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നാലു വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക.രാവിലെ 9 മുതൽ മത്സരത്തിന്റെ റജിസ്ട്രേഷൻ ആരംഭിക്കും.
വിജയികൾക്കു ട്രോഫിയും, മെഡലും, സർട്ടിഫിക്കറ്റും വിതരണം ചെയ്യും. മത്സരിക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകും. ഫോൺ: 8089833475, 9496378611, 7994418532, 7994301992
എംജിയിൽ വനിതാസംരംഭക കൂട്ടായ്മ
കോട്ടയം ∙ എംജി സർവകലാശാലാ ഇന്നവേഷൻ ഫൗണ്ടേഷൻ 18നും 19നും വനിതാ സംരംഭക ബൂട്ട് ക്യാംപും കൂട്ടായ്മയും സംഘടിപ്പിക്കുന്നു.
പ്രവേശനം സൗജന്യം. റജിസ്ട്രേഷന്: https://forms.gle/EYaUBGOSH2HEYDAES, www.incubation.mguif.com, 0481–2992684.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

