കൊല്ലം∙ ജില്ലാ ആശുപത്രിയിലെ ‘ലിഫ്റ്റ്’ ഇന്നലെ രാവിലെ മുതൽ പണിമുടക്കിയതിനാൽ രോഗികൾ ദുരിതത്തിലായി. ഓപ്പറേഷൻ തിയറ്ററും പുതിയ ഐസിയുവും ഉൾപ്പെടെ പ്രവർത്തിക്കുന്ന നാല് നില കെട്ടിടത്തിന്റെ ലിഫ്റ്റാണ് തകരാറിലായത്.
ആകെ 2 ലിഫ്റ്റുകളാണ് ആശുപത്രിയിലുള്ളത്. ഇതിൽ എക്സ്റേ, മാമോഗ്രാം റൂമുകൾക്ക് എതിർവശത്തായുള്ള ലിഫ്റ്റ് മുൻപേ പ്രവർത്തനരഹിതമാണ്.
ഫാർമസിക്ക് പിറകിലായി സ്ഥാപിച്ചിരിക്കുന്ന രണ്ടാമത്തെ ലിഫ്റ്റാണ് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടി എത്തുന്നവരുടെ ഏക ആശ്രയം. ഈ ലിഫ്റ്റാണ് നിലവിൽ തകരാറിലായിരിക്കുന്നത്.
കേബിൾ തകരാർ മൂലമാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
“ലിഫ്റ്റിന്റെ തകരാറ് എത്രയും വേഗം പരിഹരിക്കും. വേണ്ട
നടപടികൾ സ്വീകരിച്ചിട്ടുണ്ട്.”
ജില്ലാ ആശുപത്രി സൂപ്രണ്ട്
ഒന്നാം നിലയിലാണ് ഓപ്പറേഷൻ തിയറ്ററും സ്ത്രീ, പുരുഷ സർജിക്കൽ വാർഡുകളുമുള്ളത്. രണ്ടാം നിലയിൽ ഇഎൻടി വാർഡുകൾക്കു പുറമേ സ്ത്രീ, പുരുഷ മെഡിക്കൽ വാർഡുകളുമുണ്ട്.
പുതിയ ഐസിയുവിന്റെയും ഐസിസിയുവിന്റെയും പ്രവർത്തനം മൂന്നാം നിലയിലാണ്. ഐസിയുവിൽ നിന്ന് രോഗികളെ വാർഡിലേക്ക് മാറ്റണമെങ്കിൽ ജീവനക്കാർ നന്നേ ബുദ്ധിമുട്ടേണ്ട
അവസ്ഥയാണ്. നടക്കാൻ കഴിയാത്ത രോഗികളെ കൂട്ടിരിപ്പുകാരും ജീവനക്കാരും താങ്ങിപ്പിടിച്ചാണ് മുകളിലേക്കും പുറത്തേക്കുമെത്തിക്കുന്നത്. പ്രായമായ രോഗികളുൾപ്പെടെ മുകൾ നിലയിലേക്ക് കോണിപ്പടികൾ കയറാൻ പ്രയാസപ്പെടുകയാണ്. എത്രയും പെട്ടെന്ന് ലിഫ്റ്റിന്റെ കേടുപാടുകൾ പരിഹരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
ദിനംപ്രതി ഒട്ടേറെ രോഗികളെത്തുന്ന ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും പരാതി ഉയരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

