കോട്ടയം ∙ ആവശ്യമായ വെള്ളം ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതിൽ പ്രതിഷേധിച്ച് ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നിർമാണത്തിലെ പിശകും അധികാരികളുടെ കെടുകാര്യസ്ഥതയുമാണ് രണ്ട് മാസം മുൻപ് ഉദ്ഘാടനം നടത്തിയ പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങാൻ കാരണം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മന്ത്രിയും എംഎൽഎയും സൂപ്രണ്ട് അടക്കമുള്ള അധികാരികളും നടത്തിയത് തട്ടിക്കൂട്ട് ഉദ്ഘാടനങ്ങളായിരുന്നു എന്നും കോൺഗ്രസ് ആരോപിച്ചു.
ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോബിൻ തെക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കുഞ്ഞച്ചൻ വേലിത്തറ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരി, രമേശ് ചിറ്റേക്കാട്, സക്കീർ ചെങ്ങംപള്ളി, അനീഷ് മോൻ, ശ്രീകുമാർ പ്ലാത്താനം, അരുൺ ബാബു, ജ്യോതിഷ് തോമസ്, ഷാജിമോൻ കൈതപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

