അതിരമ്പുഴ, പാലാ മേഖലകളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി വിവിധ ട്രാൻസ്ഫോമർ പരിധികളിലാണ് വൈദ്യുതി മുടങ്ങുന്നത്.
അതിരമ്പുഴ പ്രദേശത്ത് മണ്ണാർക്കുന്ന്, മണ്ണാർക്കുന്ന് ചർച്ച്, പനയത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഇതിനുപുറമെ പാലാ മേഖലയിലെ മുണ്ടുപാലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും വൈദ്യുതി തടസ്സം നേരിടുന്നതാണ്.
ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

