ചങ്ങനാശേരി∙ മതുമൂലയിൽ കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. ശനിയാഴ്ച വൈകിട്ട് 3.15നാണ് സംഭവം.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വൈദ്യുതി പോസ്റ്റിന് ഇടയിലൂടെയാണ് തട്ടുകടയിലേക്ക് കാർ ഇടിച്ചുകയറിയത് . തട്ടുകട
ജീവനക്കാരനായ ഷണ്മുഖന് പരുക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്.
ഇദ്ദേഹത്തിന് പരിക്കില്ല. അപകടസമയം തട്ടുകടയ്ക്ക് മുൻപിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

