തിരുവഞ്ചൂർ ∙ ഭർതൃവീട്ടിൽ യുവതി ആഭിചാരക്രിയകൾക്ക് ഇരയായ സംഭവത്തിൽ മന്ത്രവാദി പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസിനെ (54) കൊരട്ടിക്കുന്നേൽ പുൽപ്പറംകുന്നേൽ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
അരമണിക്കൂർ വീട്ടിൽ തെളിവെടുപ്പ് നടന്നു. ആദ്യഘട്ടത്തിൽ ചോദ്യങ്ങളോട് നിസ്സഹകരിച്ച പ്രതി പൊലീസിനോട് കയർത്തു സംസാരിക്കുകയും ചെയ്തു.
‘എന്നോടു ചോദിച്ചാൽ ഞാനെങ്ങനെ അറിയാനാണ്.
എനിക്കറിയില്ല.’ ആഭിചാരക്രിയകൾക്ക് ഉപയോഗിച്ച സാധനങ്ങൾ എവിടെയെന്നു ചോദിച്ചപ്പോഴായിരുന്നു ശിവദാസിന്റെ മറുപടി. തുടർന്നു ഹാളിലാണ് ആഭിചാരക്രിയകൾ നടത്തിയതെന്നു മന്ത്രവാദി പൊലീസിനോട് വിശദമാക്കി. രണ്ടു കിടപ്പുമുറികളുള്ള വീടിന്റെ അടുക്കളയോട് ചേർന്നുവരുന്ന ഭാഗത്തെ മുറിയിലെ ടീപോയുടെ താഴ്ഭാഗത്തുനിന്ന് ആഭിചാരക്രിയകൾക്ക് ഉപയോഗിച്ച ഭസ്മം, കൽക്കണ്ടം എന്നിവ പൊലീസ് കണ്ടെടുത്തു.
കട്ടിലിന്റെ താഴെ വച്ചിരുന്ന ചുവന്ന പട്ടുതുണിയും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായും സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ജോർജ് പറഞ്ഞു.
ഒളിവിൽ കഴിയുന്ന ഭർതൃമാതാവ് സൗമിനി, ഭർതൃസഹോദരി എന്നിവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

