പുനലൂർ ∙ തൂക്കുപാലത്തിൽ പാകിയിരുന്ന തമ്പകപ്പലകകൾ നശിക്കാൻ തുടങ്ങിയതോടെ ഇവ പൂർണമായി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. 2001ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത സംരക്ഷിത സ്മാരകമായ തൂക്കുപാലത്തിന്റെ ഒന്നാംഘട്ട
പുനർനിർമാണം വിജിലൻസ് അന്വേഷണത്തിൽ കലാശിച്ചതോടെ ഏറെ കടമ്പകൾ കടന്നാണ് 12 വർഷം മുൻപു തമ്പകപ്പലകകൾ പാകി പാലം സഞ്ചാരികൾക്കു തുറന്നു കൊടുത്തത്. പിന്നീട് നശിച്ച തമ്പകത്തലകൾ 6 വർഷം മുൻപ് മാറ്റി സ്ഥാപിച്ചിരുന്നു.
രണ്ടര വർഷം മുൻപും പലകയിൽ കശുവണ്ടി ഓയിൽ പുരട്ടി വശങ്ങളിൽ നവീകരണം നടത്തി ഉദ്ഘാടനവും നടത്തി. ഇപ്പോൾ പല പലകകളും നശിച്ചു തുടങ്ങിയിട്ടുണ്ട്.
നിലവിൽ പലകകൾ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇതു പഠനം നടത്തിയിരുന്നു.
അടുത്തിടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചപ്പോൾ പലകകൾ മുഴുവൻ മാറുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. 12 വർഷങ്ങൾക്കു മുൻപ് വനം വകുപ്പിൽ നിന്നു ശേഖരിച്ച തടികൾ തൃപ്പൂണിത്തുറയിലെ പുരാവസ്തു വകുപ്പ് ഗോഡൗണിലും മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിനു സമീപവും സൂക്ഷിച്ചിട്ടുണ്ട്.
ഡിപ്പാർട്ട്മെന്റ്തല തീരുമാനം ഉണ്ടായാൽ പലകകൾ മാറാൻ സാധിക്കും. തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ 7 വരെയാണ് ഇവിടെ സന്ദർശന സമയം. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിനു പേരാണു തൂക്കുപാലം കാണാനും പാലത്തിലൂടെ നടക്കുന്നതിനും എത്തുന്നത്.
വിവിധ കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുള്ള സംഘങ്ങളും എത്താറുണ്ട്. അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

