തൊടുപുഴ ∙ ശരണംവിളിയാൽ മണ്ണും മനസ്സും നിറയുന്ന മണ്ഡലകാലം അരികെ. 17നാണ് വൃശ്ചികം ഒന്ന്.
ഭക്തിയുടെ പുണ്യകാലത്തെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങി. മണ്ഡല കാലത്തോടനുബന്ധിച്ചു ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ദീപാരാധനയും ഭജനയും ഉൾപ്പെടെ നടക്കും.
ഇരുമുടിക്കെട്ട് നിറയ്ക്കാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ശബരിമല ദർശനത്തിനായി വ്രതമെടുക്കുന്നവരെ കാത്ത് വിപണി നേരത്തേതന്നെ ഒരുങ്ങി.
അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ എത്തിയിട്ടുണ്ട്.
മാല മുതൽ ഇരുമുടിക്കെട്ടിൽ നിറയ്ക്കാൻ വേണ്ട സാധനങ്ങൾ വരെ.
50 രൂപ മുതലാണ് മാലകൾക്കു വില. തുളസിമാല, രുദ്രാക്ഷമാല എന്നിവയാണ് കൂടുതൽ പേരും വാങ്ങുന്നത്. രുദ്രാക്ഷ മാലകൾക്കു താരതമ്യേന വില കൂടുതലാണ്.
10 രൂപ മുതൽ ലോക്കറ്റുകൾ ലഭ്യമാണ്. അവിൽ, മലർ, നെയ്യ്, കളഭം, ഉണക്കലരി, മഞ്ഞൾപ്പൊടി, നാളികേരം, ഭസ്മം തുടങ്ങി കെട്ടുനിറയ്ക്ക് ആവശ്യമായ എല്ലാ പൂജാ സാധനങ്ങളും കടകളിൽ എത്തിച്ചിട്ടുണ്ട്.
ഇരുമുടി സഞ്ചി, ചെറുസഞ്ചി, തോൾസഞ്ചി, കറുത്തമുണ്ട്, തീർഥാടക വാഹനങ്ങളിലും മറ്റും വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയെല്ലാം വിൽപനയ്ക്കുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

