മൂന്ന് കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഹരിയാനയിലെ ഹിസാർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളിക്ക് കനത്ത പൊലീസ് കാവലിൽ വിവാഹം. ന്യൂഡൽഹിയിൽ ജജ്ജർ – ഗുരുഗ്രാം റോഡിലെ ഫാം ഹൗസിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു ചടങ്ങുകൾ നടന്നത്.
45 കാരനായ മെയ്ൻപാൽ ധില്ല തന്റെ കംബോഡിയൻ പങ്കാളിയായ മെറ്റ ചാനെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാനായാണ് ധില്ലയ്ക്ക് 12 മണിക്കൂർ പരോൾ അനുവദിച്ചത്.
ഇരുവരുടെയും മൂന്ന് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. വലിയ പൊലീസ് കാവലിലായിരുന്നു വിവാഹം നടന്നത്.
കൈവിലങ്ങണിഞ്ഞാണ് ധില്ല വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിലങ്ങ് മറയ്ക്കാനായി വെളുത്ത നിറത്തിലുള്ള തുണി ധില്ല കൈയിൽ ചുറ്റിയിരുന്നു.
കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായിരുന്ന ധില്ല 2018ലാണു പരോളിലിറങ്ങി മുങ്ങിയത്. പിന്നീടു വ്യാജ രേഖകൾ ഉണ്ടാക്കി കംബോഡിയയിലേക്കു കടന്നു.
അവിടെ വച്ചാണു മെറ്റ ചാൻ എന്ന കംബോഡിയൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ ലിവിങ് ടുഗ്ദർ ജീവിതം നയിച്ച ഇവർക്ക് മൂന്ന് കുഞ്ഞുങ്ങളും ജനിച്ചു.
2007, 2010 വർഷങ്ങളിൽ റജിസ്റ്റർ ചെയ്യപ്പെട്ട് മൂന്ന് കൊലപാതകക്കേസുകളിൽ ധില്ലയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2018ൽ ആറാഴ്ചത്തെ പരോൾ ലഭിച്ചപ്പോഴാണ് ഇയാൾ കംബോഡിയയിലേക്ക് കടന്നത്.
ഇവിടെ സിയം റീപ് എന്ന സ്ഥലത്തു നൈറ്റ് ക്ലബ് നടത്തുകയായിരുന്നു ധില്ല. കംബോഡിയയിൽ പൗരത്വം നേടാൻ ശ്രമിക്കുന്നതിനിടെയാണു സിബിഐ ഇടപെടലിനെത്തുടർന്നു 2025ൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
2019ൽ ധില്ലയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കു ഹരിയാന പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസുമിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

