കുമരകം ∙ കോട്ടയം – കുമരകം റോഡിൽ വീണ്ടും അപകടം. തുടർച്ചയായ 4–ാം ദിവസമാണ് കുമരകം റോഡിൽ അപകടം ഉണ്ടാകുന്നത്.
കവണാറ്റിൻകര പാലത്തിനു വടക്ക് കാറും ബൈക്കു കൂട്ടിയിടിച്ചാണ് ഇന്നലത്തെ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ പുത്തനങ്ങാടി സ്വദേശികളായ വിഷ്ണു(26), ഹരിത ലക്ഷ്മി(27) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നാണ് അപകടം ഉണ്ടായത്.
കാർ ബൈക്കിൽ ഇടിച്ചപ്പോൾ ഇരുവരും തെറിച്ചു വീഴുകയും ബൈക്കിനു മുകളിലേക്ക് കാർ കയറുകയും ചെയ്തു.
ബൈക്കിൽ ഇടിച്ച കാർ കൂടാതെ 2 കാർ കൂടി ഈ അപകടത്തിൽപെട്ടിരുന്നു. ഈ കാറുകൾക്ക് കാര്യമായ കേടുപാടുകളില്ല.
ഒരു കാർ മുൻപേ പോയ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നെന്നു പറയുന്നു. ഇതിനു മുൻപു ബിഎസ്എൻഎൽ ഓഫിസിനു സമീപത്തും ബോട്ട് ജെട്ടി പാലത്തിനു വടക്കും എസ്ബിഐക്കു സമീപത്തുമാണു അപകടങ്ങൾ ഉണ്ടായത്.
ഈ അപകടങ്ങളിലും യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

