വൈക്കം∙ എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ കേരളത്തിൽ ഭരണനാട്യമാണ് നടത്തുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വൈക്കത്ത് എൻഡിഎ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ്. മാറ്റം വരണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കെ. അജിത്തിന് സ്വീകരണം നൽകി.വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ.
മഹേഷ് അധ്യക്ഷത വഹിച്ചു.
വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ, മേഖലാ പ്രസിഡന്റ് എൻ.
ഹരി, സംസ്ഥാന വക്താവ് റെജി ലൂക്കോസ്, സംസ്ഥാന കമ്മിറ്റിയംഗം പി.ജി.ബിജുകുമാർ, തിരഞ്ഞെടുപ്പ് പ്രഭാരി ശ്യാമള എസ്. കുന്തർ, ജില്ലാ സെക്രട്ടറി ലേഖ അശോകൻ, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സുമേഷ് കൊല്ലേരി, ബിഡിജെഎസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ തുടങ്ങിയവർ പ്രസംഗിച്ചു.
റാലി നടന്നു. വിവിധ പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.
പിന്നാക്കക്കാരെ സിപിഐയിൽ തലയ്ക്കടിച്ചിരുത്തും: അജിത്
വളർന്നുവരുന്ന പിന്നാക്കക്കാരെ സിപിഐയിൽ തലയ്ക്കടിച്ചിരുത്തുമെന്ന് കെ.അജിത്.
അതിന്റെ പേരാണ് പാർട്ടിയിലെ ടേം വ്യവസ്ഥ. മറ്റു ചിലർക്ക് മൂന്നാം തവണ അവസരം കൊടുത്തപ്പോൾ സി.കെ.ആശയ്ക്ക് എന്തുകൊണ്ട് അവസരം നൽകിയില്ല.
ഒന്നാം തവണ എംഎൽഎയായ ജെ.ചിഞ്ചുറാണിയെ മന്ത്രിയാക്കിയപ്പോൾ രണ്ടാംതവണ എംഎൽഎയായ ആശയെ അവഗണിച്ചു. സിപിഐക്കെതിരെ ഒന്നും പറയില്ലെന്നും അജിത് പറഞ്ഞു.
പാർട്ടി നയം മാന്യമാണ്. എന്നാൽ നടത്തിപ്പുകാരായ വ്യക്തികളാണു പ്രശ്നം.
ഉന്നയിച്ച പ്രശ്നങ്ങൾക്ക് സിപിഐ മറുപടി നൽകിയില്ല. വികസന കാഴ്ചപ്പാടുള്ള പാർട്ടിയായതിനാലാണ് ബിജെപിയിൽ ചേർന്നത്.
ഇന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈക്കത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിവേദനം നൽകുമെന്നും അജിത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

