തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാവുന്നത്.
ലഭ്യതയിൽ ഏകദേശം 800 മെഗാവാട്ട് വൈദ്യുതിയുടെ വരെ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൈമാറ്റ കരാറിലൂടെ മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി വൈകിട്ട് ആറുമണി മുതൽ 8 മണി വരെയുള്ള സമയത്ത് ലഭിക്കില്ല.
അതേസമയം, പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഹരിയാനയിൽ നിന്ന് 50 MW വൈദ്യുതി തരപ്പെടുത്തിയിട്ടുണ്ട്. പവർ എക്സ്ചേഞ്ച് വഴി നിലവിൽ അൻപത് മെഗാവാട്ട് മാത്രമാണ് ഉറപ്പിച്ചിട്ടുള്ളത്.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

