ചങ്ങനാശേരി∙ എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനം ജനുവരി 26ന് വൈകിട്ട് 5.30ന് കോളജ് ക്യാംപസിൽ നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
ആർട്സ് ബ്ലോക്ക് സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർട്സ് ബ്ലോക്കിന് മുൻപിലാണ് പ്രത്യേകവേദിയിൽ പരിപാടി സംഘടിപ്പിക്കുക.
1976 ൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി 50 വർഷം പിന്നിട്ട ജൂബിലി ബാച്ചിനെയും 2001ൽ പഠനം പൂർത്തിയാക്കിയ സിൽവർ ജൂബിലി ബാച്ചിനെയും സമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും.
പൂർവ വിദ്യാർഥി മഹാസംഗമത്തിന് മുന്നോടിയായി നടന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനം പ്രിൻസിപൽ ഫാ. ഡോ.
റ്റെഡി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഡോ.എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപൽ ഡോ.
കെ. സിബി ജോസഫ്, പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ ഡോ.
ഷിജോ കെ. ചെറിയാൻ, ഷാജി മാത്യു പാലാത്ര, ഡോ.
സെബിൻ എസ്. കൊട്ടാരം, ഡോ.
ജോസ് പി. ജേക്കബ്, ജോഷി എബ്രഹാം, ജിജി ഫ്രാൻസിസ് നിറപറ, ഡെയ്സമ്മ ജയിംസ്, ഡോ.
ബിൻസായ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 9495692192 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

