ചങ്ങനാശേരി ∙ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നുംപുറം ജംക്ഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് മിൽക് എടിഎമ്മും ഓട്ടമാറ്റിക് വാട്ടർ എടിഎമ്മും പ്രവർത്തനം ആരംഭിച്ചു. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അധ്യക്ഷനായി. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, കോട്ടമുറി ക്ഷീരസംഘം സെക്രട്ടറി എം.സി.ഫിലിപ്പ്, ബ്ലോക്ക് ക്ഷീര വികസന ഓഫിസർ പി.ബി.ജയകുമാരി, ലൈസാമ്മ ആന്റണി, സബിത ചെറിയാൻ, ടി.രഞ്ജിത്ത്, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ബീന കുന്നത്ത്, ടീനാ മോൾ റോബി, ബിനോയി ജോസഫ്, ജാൻസി മാർട്ടിൻ, അരുൺ ജോസഫ്, നിശാന്ത് മോഹൻ, സാജൻ അലക്സ് എന്നിവർ പ്രസംഗിച്ചു.
മിൽക് എടിഎം
∙മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടമുറി ക്ഷീര സംഘത്തിന്റെയും സഹകരണത്തോടെ 4 ലക്ഷം രൂപ ചെലവഴിച്ചാണ് മിൽക് എടിഎം സ്ഥാപിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യത്തെ മിൽക് എടിഎമ്മാണിത്. പ്രദേശത്തെ ക്ഷീരകർഷകരിൽ നിന്നു നേരിട്ടു ശേഖരിക്കുന്ന പാലാണ് ഗുണനിലവാര പരിശോധന നടത്തി വിതരണം ചെയ്യുന്നത്.
തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കാണ് മിൽക് എടിഎമ്മിനു സ്ഥലം നൽകിയത്. കുന്നുംപുറം ജംക്ഷനിൽ സഹകരണ ബാങ്കിന്റെ സമീപത്താണ് മിൽക് എടിഎം.
പ്രവർത്തനം
∙ 24 മണിക്കൂറും ശുദ്ധമായ പശുവിൻപാൽ ശീതീകരിച്ച് ലഭിക്കും. 200 ലീറ്ററാണ് ടാങ്കിന്റെ സംഭരണശേഷി.
∙ 10 രൂപ മുതൽ 1000 രൂപയ്ക്കു വരെയുള്ള പാല് എടുക്കാം. ഒരു ലീറ്റർ പശുവിൻ പാലിന് 60 രൂപയാണ് നിരക്ക്.
∙ എടിഎമ്മിലേക്കു പണം ഇടുകയോ, അല്ലെങ്കിൽ യുപിഐ സ്കാനർ വഴിയോ പണം നൽകാം. 10 രൂപ മുതലുള്ള നോട്ട് ഇടാം.
ചില്ലറ സ്വീകരിക്കില്ല. ∙ ശേഷം ആവശ്യമുള്ള ലീറ്റർ തിരഞ്ഞെടുത്ത് കുപ്പിയോ, പാത്രമോ വച്ചാൽ പാൽ ലഭിക്കും (കുപ്പി, പാത്രം കൊണ്ടുവരണം)
∙ ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ പ്രവർത്തന രീതിയെ കുറിച്ച് എടിഎമ്മിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വാട്ടർ എടിഎം
∙കുന്നുംപുറം ജംക്ഷനിൽ തൃക്കൊടിത്താനം പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ 4.50 ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടർ എടിഎം സ്ഥാപിച്ചത്. തുടർപരിപാലനത്തിന്റെ ചുമതല തൃക്കൊടിത്താനം പഞ്ചായത്തിനാണ്.
പ്രവർത്തനം
∙ 24 മണിക്കൂറും തണുത്ത ശുദ്ധജലവും സാധാരണ ശുദ്ധജലവും ലഭിക്കും. ∙ ഒരു രൂപ നാണയം ഇട്ടാൽ ഒരു ലീറ്റർ ശുദ്ധജലം ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

