ഡൽഹി: ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി കൂടിക്കാഴ്ച നടത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർനടപടികളും രാഷ്ട്രീയ നീക്കങ്ങളുമാണ് ഡൽഹിയിൽ നടന്ന ചർച്ചയിൽ പ്രധാനമായും കടന്നുവന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തൽസ്ഥാനത്ത് നിന്നും രാജിവെക്കണമെന്നും, അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിക്കണമെന്നുമാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളത്.
ഫാസിസ്റ്റ് സ്വഭാവം പുലർത്തുന്നതും ആർ.എസ്.എസ് നിയന്ത്രിക്കുന്നതുമായ നിലവിലെ സർക്കാർ എല്ലാവിധ ജനാധിപത്യ മര്യാദകളെയും കാറ്റിൽപ്പറത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. രാജ്യത്തെ നിർണായകമായ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഭരണകക്ഷിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യസ്ഥന്മാരായി മാറ്റുന്ന രീതിയാണ് നിലവിലുള്ളതെന്നും സി.പി.ഐ.എം ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

