അതിരമ്പുഴ∙ സെന്റ് മേരീസ് എൽപി സ്കൂളിന്റെ ‘പാലക വായന വേദി’യുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പുസ്തകങ്ങൾ നൽകി. വായനയുടെ മാഹാത്മ്യം പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുസ്തകങ്ങൾ നൽകുക മാത്രമല്ല, പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദന കുറിപ്പും വായനക്കാരോട് എഴുതി വാങ്ങും. വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർ അവർക്ക് ലഭിക്കുന്ന ഒഴിവ് സമയങ്ങൾ നവ മാധ്യമങ്ങൾക്ക് മാത്രമായി വിട്ടു കൊടുക്കാതെ പുസ്തക വായനയ്ക്കു കൂടി നീക്കി വയ്ക്കുക എന്ന ആപ്ത വാക്യം ഉയർത്തി പിടിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വായനയ്ക്ക് ശേഷം പുസ്തകം തിരികെ എത്തിക്കുമ്പോൾ ആസ്വാദന കുറിപ്പു കൂടി നൽകണം.
തുടർന്ന് മറ്റൊരു പുസ്തകം എടുക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു, സീനിയർ അസിസ്റ്റന്റ് സൈനി പി.മാത്യു, സ്കൂൾ എസ്ആർജി കൺവീനർ രമ്യ മാത്യു, സിസ്റ്റർ അമല മഠത്തിക്കളം, സ്കൂൾ ലീഡർ നീരവ് കെ.അഖിലേഷ്, സ്കൂൾ സെക്രട്ടറി അൽഫോൻസാ സിറിയക് എന്നിവർ ചേർന്നാണ് പുസ്തകങ്ങൾ കൈമാറിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

