വൈക്കം ∙ വൈക്കത്തഷ്ടമി നാലാം ഉത്സവ ദിവസമായ ഇന്നലെ വൈകിട്ട് സമുദായ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. കേരള വിശ്വകർമ മഹാസഭ വൈക്കം യൂണിയന്റെയും മഹിളാ സമാജത്തിന്റെയും നേതൃത്വത്തിൽ നടത്തിയ താലപ്പൊലി പുളിഞ്ചുവട് കവലയ്ക്ക് സമീപമുള്ള സഭയുടെ ആസ്ഥാനത്തുനിന്ന് ആരംഭിച്ചു. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ നഗരം ചുറ്റി വടക്കേനട
വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം പൂർത്തിയാക്കി താലം തിരുനടയിൽ സമർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.ജി.ശിവദാസ്, സെക്രട്ടറി എസ്.കൃഷ്ണൻ, ട്രഷറർ എസ്.ശ്രീകുമാർ, മഹിളാസംഘം പ്രസിഡന്റ് രുക്മിണി നാരായണൻ, സെക്രട്ടറി ബിന്ദു മോഹനൻ, യുവജന സംഘം സെക്രട്ടറി ബിമൽ കുമാർ, ബാല സംഘം കൺവീനർ സാബു, ട്രഷറർ ജയശ്രീ ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.
∙ കേരള പട്ടാര്യ സമാജം 40-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം ആരംഭിച്ച താലപ്പൊലി നഗരം ചുറ്റി ക്ഷേത്രത്തിൽ സമാപിച്ചു.
വനിതാ വിഭാഗം പ്രസിഡന്റ് സ്മിത സുധീർ, സെക്രട്ടറി സീമാ സന്തോഷ്, ട്രഷറർ വിജി ചന്ദ്രശേഖരൻ, സമുദായം പ്രസിഡന്റ് ശിവകുമാർ, സെക്രട്ടറി പ്രകാശൻ പിള്ള, മോഹനൻ പുതുശേരി, പി.ടി.ബാബു, ജയചന്ദ്രൻ സാരംഗി എന്നിവർ നേതൃത്വം നൽകി.
∙ ഗണക സമുദായത്തിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി തോട്ടുവക്കം ജംക്ഷനിൽനിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്രത്തിൽ സമാപിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയായി.
പ്രസിഡന്റ് ദീപ ഗോപി, സെക്രട്ടറി ദീപ ജ്യോതി, സമുദായം പ്രസിഡന്റ് കെ.കെ.ഗോപിക്കുട്ടൻ, സെക്രട്ടറി ജ്യോതി രാജ്, രമണി രാമചന്ദ്രൻ, രത്നമ്മ ശിവരാമൻ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

