വൈക്കം ∙ എസ്എൻഡിപി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി നഗര വീഥികൾ വർണാഭമാക്കി. വൈക്കത്തഷ്ടമി മൂന്നാം ഉത്സവദിനമായ ഇന്നലെ വൈകിട്ട് വൈക്കം എസ്എൻഡിപി യൂണിയൻ അഹസ്സ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് താലപ്പൊലി നടത്തിയത്.
ആശ്രമം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച താലപ്പൊലിയിൽ യൂണിയന്റെ കീഴിലുള്ള 55 ശാഖാ യോഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വനിതകൾ അണിനിരന്നു.
കേരളീയ വേഷമണിഞ്ഞ് വനിതകൾ താലമേന്തി നഗര വീഥിയിലൂടെ നടന്നു നീങ്ങിയപ്പോൾ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും, വിവിധ വാദ്യ മേളങ്ങളുടെ താളത്തിനൊപ്പം നൃത്ത ചുവടുകളുമായി ദേവീ ദേവന്മാരുടെ വേഷം അണിഞ്ഞവരും അകമ്പടിയായി. വൈകിട്ട് പടിഞ്ഞാറേ ഗോപുരനടയിൽ എത്തിയ താലപ്പൊലി ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച് നടയിൽ സമർപ്പിച്ചു.
യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ വനിതാ സംഘം വൈസ് പ്രസിഡന്റ് രമാ സജീവൻ, സെക്രട്ടറി സിനി പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

