തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്കാന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. കോഴിക്കോട് കൊയിലാണ്ടി കീഴരിയൂര്‍ പഞ്ചായത്താണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: 2014 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടുവത്തൂര്‍ കുറുമയില്‍ താഴെ റോഡില്‍ വെച്ചാണ് അമൃതപ്രിയ ലാലീസ് എന്ന യുവതിക്ക് തെരുവുനായയുടെ കടിയേറ്റത്.
തുടര്‍ന്ന് നീതി തേടി ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് നഷ്ടപരിഹാരം നല്കുവാന് ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെ സ്ട്രേ ഡോഗ് വിക്ടിം കോംപന്‍സേഷന്‍ റെക്കമന്റേഷന് കമ്മിറ്റിയാണ് ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം 52,000 രൂപ നഷ്ടപരിഹാരമായി അമൃതപ്രിയക്ക് കൈമാറാന്‍ തീരുമാനമെടുക്കുകയായിരുന്നു. അതേസമയം, പ്രദേശത്ത് തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു അറിയിച്ചു.
കൂടാതെ, വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

