നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തിരുവോണം ബമ്പർ BR 111 നറുക്കെടുപ്പ് ഇന്ന് നടക്കും.
ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഔദ്യോഗിക നറുക്കെടുപ്പ് നടക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി 30 കോടി രൂപയാണ് വിജിയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇത് 25 കോടി രൂപയായിരുന്നു. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, റെക്കോർഡ് തുകയായ 30 കോടി രൂപ ലഭിക്കുന്ന വ്യക്തിക്ക് നികുതിയും മറ്റ് കിഴിവുകളും കഴിഞ്ഞു യഥാർത്ഥത്തിൽ എത്ര രൂപ കൈയ്യിൽ കിട്ടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
30 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 10 ശതമാനം ഏജൻസി കമ്മീഷനായി നൽകേണ്ടതുണ്ട്. ഇത് ഏകദേശം 3 കോടി രൂപ വരും.
ബാക്കിയുള്ള 27 കോടി രൂപയിൽ നിന്നാണ് ആദായനികുതി ഈടാക്കുന്നത്. 30 ശതമാനം ടിഡിഎസ് ഇനത്തിൽ 8.10 കോടി രൂപയും, ഈ നികുതിക്ക് മുകളിൽ 25 ശതമാനം നിരക്കിൽ അതായത് 2,02,50,000 രൂപ സർചാർജും ഈടാക്കും.
കൂടാതെ ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസും നൽകേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ നിയമപരമായ കിഴിവുകളും കഴിഞ്ഞ് 30 കോടി രൂപയിൽ നിന്നും ഏകദേശം 16.47 കോടി രൂപയായിരിക്കും ആകെ വിജയിയുടെ അക്കൗണ്ടിൽ എത്തുക.
ഇത്തവണ ആകെ 90 ലക്ഷം ടിക്കറ്റുകൾ ആണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് (20,95,300 ടിക്കറ്റുകൾ). തൃശൂർ ജില്ല വിൽപ്പനയിൽ രണ്ടാം സ്ഥാനവും (10,62,000 ടിക്കറ്റുകൾ), തിരുവനന്തപുരം ജില്ല (8,64,100 ടിക്കറ്റുകൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അതേസമയം, ഏറ്റവും കുറവ് വിൽപ്പന രേഖപ്പെടുത്തിയത് കാസർഗോഡ് ജില്ലയിലാണ് (2,71,400 ടിക്കറ്റുകൾ). സമ്മാനഘടന ഇങ്ങനെ:
* ഒന്നാം സമ്മാനം: 30 കോടി രൂപ
* രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്
* മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്
* നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്
* അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്
* ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്
* ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്
* എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്
* ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
* സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
ആകെ 125.54 കോടി രൂപയാണ് ഈ ലോട്ടറിയിലൂടെ വിവിധ വിഭാഗങ്ങളിലായി സമ്മാനമായി നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

