തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ വിവരങ്ങൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) ഉൾപ്പെടുത്തുന്ന ‘കാൻഡിഡേറ്റ് സെറ്റിങ്’ നടപടികൾ ജില്ലയിൽ ആരംഭിച്ചു. നാളെ വരെ 19 കേന്ദ്രങ്ങളിലാണ് യന്ത്രങ്ങളുടെ കമ്മിഷനിങ് നടക്കുന്നത്.
ഇതോടൊപ്പം ഇവിഎം എവിടെയാണ് ഉള്ളതെന്നു പരിശോധിക്കാനുള്ള പുതിയ സോഫ്റ്റ്വെയറായ ഇവിഎം ട്രാക്ക് ഉൾപ്പെടുത്തുന്ന നടപടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കായി ഇവിഎം എന്നത് 3 ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ്.
നഗരസഭ, കോർപറേഷൻ എന്നിവയ്ക്ക് ഒന്നു വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളാണ്.
മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ. കോർപറേഷനിലെ 101 വാർഡുകളിലെ 655 പോളിങ് ബൂത്തുകളിലേക്കുള്ള യന്ത്രങ്ങളുടെ കമ്മിഷനിങ് മാർ ഇവാനിയോസ് കോളജിലായിരുന്നു.
101 വാർഡുകളെ നാലായി തിരിച്ച് 4 റിട്ടേണിങ് ഓഫിസർമാരുടെ കീഴിലാണ് കമ്മിഷനിങ് നടത്തുന്നത്. ഇത് കലക്ടർ അനു കുമാരി വിലയിരുത്തി.
നാല് റിട്ടേണിങ് ഓഫിസർമാർക്കു കീഴിൽ 31 റിസർവ് യന്ത്രങ്ങൾ വീതവും വോട്ടെടുപ്പിനായി സജ്ജമാക്കും.
ബ്ലോക്ക് പഞ്ചായത്തുകളിലേത് അതത് ബ്ലോക്ക് ഡിവിഷന്റെ കീഴിലാണു നടക്കുന്നത്. ഇന്നലെ നെടുമങ്ങാട്, വെള്ളനാട്, പാറശാല എന്നീ ബ്ലോക്കുകളിലേയും നെയ്യാറ്റിൻകര നഗരസഭയിലെയും കമ്മിഷനിങ് നടന്നു.
മറ്റ് ബ്ലോക്കുകളുടെയും നഗരസഭകളുടെയും കമ്മിഷനിങ് ഇന്നും നാളെയുമായി നടത്തും. സജ്ജമാക്കിയ യന്ത്രങ്ങൾ മോക്ക് പോൾ ചെയ്ത് പരിശോധിച്ച ശേഷം ബാലറ്റ്, കൺട്രോൾ യൂണിറ്റുകൾ ഒരുമിച്ചാക്കി സ്റ്റിക്കർ പതിപ്പിക്കും.
തുടർന്ന് ഏജന്റുമാരുടെ സാന്നിധ്യത്തിൽ തിരികെ സ്ട്രോങ് റൂമിൽ വച്ച് മുദ്ര വച്ചു സൂക്ഷിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

