കുമരകം ∙ ജംക്ഷനിൽ രാവിലെയും വൈകിട്ടും വാഹനക്കുരുക്ക്. കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ വാഹനത്തിരക്ക് ഏറി.
ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ജംക്ഷനിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കു മൂലം പടിഞ്ഞാറ് ബോട്ട് ജെട്ടി മുതൽ കിഴക്ക് പുത്തൻപള്ളി ഭാഗം വരെ പലപ്പോഴും വാഹനങ്ങൾ ഇഴഞ്ഞാണു നീങ്ങുന്നത്.
ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്കു എത്തിയവരുടെ വാഹനങ്ങൾ പലയിടത്തും കുരുങ്ങി. ഇന്നലെ രാവിലെ കുരുക്ക് രൂക്ഷമായിരുന്നു. ജംക്ഷനിൽ ഒരു ഹോം ഗാർഡ് മാത്രമാണുള്ളത്.
കിലോ മീറ്റർ നീളത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നീക്കാൻ ഈ ഒരു ഹോം ഗാർഡിനെ കൊണ്ടു കഴിയില്ല. നേരത്തെ കോണത്താറ്റ് പാലം ഭാഗത്ത് ഹോം ഗാർഡിനെ നിയോഗിച്ചിരുന്നു.
പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ ഹോം ഗാർഡിനെ പിൻവലിച്ചു. ജംക്ഷനിലേക്ക് കോണത്താറ്റ് പാലം ഭാഗത്ത് നിന്നും ബോട്ട് ജെട്ടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്കൊപ്പം അട്ടിപ്പീടിക റോഡിൽ നിന്നു കൂടി വാഹനങ്ങൾ എത്തുന്നതോടെ കുരുക്കാകും.
ജംക്ഷനിലെ റോഡിന്റെ വീതിക്കുറവു തന്നെ ആണ് ഗതാഗതക്കുരുക്കിനു കാരണം.
2 വലിയ വാഹനങ്ങൾ സൈഡ് നൽകി പോകാൻ ഈ ഭാഗത്ത് ബുദ്ധിമുട്ടാണ്. ഇതിനിടയിൽ മറ്റ് വാഹനങ്ങൾ കൂടി എത്തുന്നതോടെ ഒരു വാഹനത്തിനു മുന്നോട്ട് നീങ്ങാനാവില്ല. റോഡ് വികസനം കൊണ്ടു മാത്രമേ ഗതാഗതക്കുരുക്കിനു ഒരു പരിധിവരെയെങ്കിലും പരിഹാരമാകൂ.
കിഫ്ബിയുടെ റോഡ് വികസന പദ്ധതി അടിയന്തരമായി നടപ്പാക്കിയാലേ കുമരകത്തെ കുരുക്ക് അഴിയൂ. റോഡ് വികസനത്തിനു സ്ഥലം അളന്നു തിട്ടപ്പെടുത്താൻ കുറ്റികൾ എത്തിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

