ശരീരത്തിന്റെ പരിമിതികളെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കിയ സി. സുജിത്ത് ജീവിതച്ചെലവുകൾക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.
വിരലുകൾക്ക് ചലനശേഷി കുറവായിരുന്നിട്ടും എഴുതാനും ടൈപ്പ് ചെയ്യാനും ഏറെ സമയമെടുത്താണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. വീൽചെയറിലിരുന്ന്, പേശികളുടെ ചലനശേഷി നഷ്ടപ്പെടുത്തുന്ന സ്പാസ്റ്റിക് സെറിബ്രൽ പാൾസിയെന്ന അവസ്ഥയോട് പൊരുതിയാണ് സുജിത്ത് അക്കാദമിക രംഗത്ത് ഈ വിജയം കൈവരിച്ചത്.
പൊൻകുന്നം വടക്കേമഠത്തിൽ സി. സുജിത്ത് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) നിന്നാണ് ഡോക്ടറേറ്റ് നേടിയത്.
ജന്മനാ അസുഖബാധിതനായതിനാൽ സ്വന്തമായി നിൽക്കാനോ, പടികൾ കയറാനോ, ദീർഘയാത്ര ചെയ്യാനോ അദ്ദേഹത്തിന് സാധിക്കില്ല. അമേരിക്കൻ എഴുത്തുകാരൻ വില്ല്യം ഗിബ്സന്റെ രചനകളിലെ ‘ഡിജിറ്റൽ ഹ്യൂമൻ ഇന്റർഫേസ്’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
പഠനകാലയളവിൽ നിരവധി പ്രതിസന്ധികളാണ് സുജിത്തിനെ തേടിയെത്തിയത്. 2021-ൽ ഗുരുതരമായ കുടൽ ക്ഷയരോഗവും, 2025-ൽ ഹെർണിയ ശസ്ത്രക്രിയയും അദ്ദേഹത്തിന്റെ ജീവിതം വീണ്ടും പരീക്ഷിച്ചു.
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഗവേഷണത്തിന് പലതവണ തടസ്സമായെങ്കിലും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയും, യുജിസിയുടെ അധികസമയാനുകൂല്യവും അദ്ദേഹത്തിന് തുണയായി. സർക്കാർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കാനാണ് സുജിത്തിന്റെ ആഗ്രഹം.
എന്നാൽ, ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ നിലവിൽ അദ്ദേഹം സുമനസ്സുകളുടെ കരുണ പ്രതീക്ഷിക്കുകയാണ്. ബന്ധപ്പെടേണ്ട
ഫോൺ നമ്പർ: 9188069399
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

