കോട്ടയം ∙ ജയിലിനുള്ളിൽ സൗകര്യമൊരുക്കാനും പരോൾ നൽകാനും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ ജയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാർ, അനുമതിയില്ലാതെ തടവുകാരെ കാണാനെത്തുന്നുവെന്ന മധ്യമേഖലാ ജയിൽ ഡിഐജിയുടെ പരാതിയിന്മേലുള്ള നടപടി താക്കീതിൽ ഒതുക്കി. വിനോദ്കുമാറിനെതിരെ മധ്യമേഖലാ ഡിഐജിയായിരുന്ന പി.അജയകുമാർ ആണ് സംസ്ഥാന ജയിൽ മേധാവിക്ക് പരാതി നൽകിയത്. 2022ൽ പൊൻകുന്നം, മൂവാറ്റുപുഴ സബ് ജയിലുകളിലാണ് വിനോദ്കുമാർ എത്തിയത്.
രാത്രിയാണ് മൂവാറ്റുപുഴയിൽ സന്ദർശനം നടത്തിയത്. 2 ജയിലുകളിലെ സന്ദർശനത്തിനും വെവ്വേറെ പരാതികൾ പി.അജയകുമാർ നൽകി.
തിരുവനന്തപുരത്തുനിന്ന് 250 കിലോമീറ്റർ യാത്ര ചെയ്ത് മൂവാറ്റുപുഴയിലെത്തി രാത്രി 20 മിനിറ്റ് ജയിലിൽ ചെലവഴിച്ചതിൽ സംശയം രേഖപ്പെടുത്തിയ അദ്ദേഹം അനുമതിയില്ലാത്ത സന്ദർശനം അഴിമതിക്ക് കാരണമായേക്കുമെന്ന ആശങ്ക പരാതിയിൽ ഉന്നയിച്ചിരുന്നു.
യാത്രകൾക്ക് ഉപയോഗിച്ച സർക്കാർ വാഹനത്തിന്റെ ചെലവു തിരിച്ചു പിടിക്കണമെന്ന നിർദേശവും പരാതിയിൽ ഉൾപ്പെട്ടിരുന്നു. സന്ദർശനം നടത്തിയ ജയിലുകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ സംശയങ്ങളും പ്രകടിപ്പിച്ചിരുന്നതായാണു സൂചന. ഹെഡ് ക്വാർട്ടേഴ്സ് ചുമതലയിലായതിനാൽ വിനോദ്കുമാറിന് ജയിലുകൾ സന്ദർശിക്കാൻ അനുവാദമില്ല.
ഏതെങ്കിലും സാഹചര്യത്തിൽ ജയിലുകളിൽ പോകണമെങ്കിൽ ജയിൽ മേധാവിയുടെ അനുമതി മുൻകൂട്ടി വാങ്ങണമായിരുന്നു.
സന്ദർശനം പൊൻകുന്നം സബ് ജയിലിലും
പൊൻകുന്നം സബ് ജയിലിൽ വിനോദ്കുമാർ സന്ദർശനം നടത്തിയത് 2022 ജൂലൈ 30നും മൂവാറ്റുപുഴ സബ് ജയിലിൽ സെപ്റ്റംബർ 17നുമാണ്.ഈ ദിവസങ്ങളിലെ സന്ദർശക റജിസ്റ്ററിന്റെ പകർപ്പുകള് മനോരമയ്ക്കു ലഭിച്ചു. പൊൻകുന്നം സബ് ജയിലിൽ വൈകിട്ട് 4.20 മുതൽ 4.35 വരെയാണ് ഇദ്ദേഹം ചെലവഴിച്ചത്.
54 തടവുകാരുണ്ടെന്നു റജിസ്റ്ററിൽ രേഖപ്പെടുത്തി.മൂവാറ്റുപുഴ സ്പെഷൽ സബ് ജയിലിൽ രാത്രി 7.25ന് എത്തിയ വിനോദ്കുമാർ 7.45നു മടങ്ങി. 25 തടവുകാരെ നേരിൽക്കണ്ടു.
കോട്ടയം ജില്ലാ ജയിലിൽ 2022 സെപ്റ്റംബർ 3ന് നടത്തിയ സന്ദർശനത്തിലും മധ്യമേഖലാ ഡിഐജി പരാതി നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

