പ്രസിദ്ധ തീർഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പ് ആചരണവും 415-ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ഭക്ത്യാദരപൂർവ്വം ആരംഭിക്കുന്നു.
നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന കൊടിയേറ്റോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മോണ്ടളത്തിൽ സ്ഥാപിക്കും.
ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്കുശേഷം സെമിത്തേരി സന്ദർശനവും നടക്കും. ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 4.30-ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വിശ്വാസികൾക്ക് സന്ദേശം നൽകുകയും ചെയ്യും.
തിരുനാൾ ദിനങ്ങളിൽ രാവിലെ 4.30-ന് ദിവ്യകാരുണ്യ ആരാധന നടക്കും. തുടർന്ന് രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിലും വൈകുന്നേരം 4.30, രാത്രി 7 മണി എന്നീ സമയങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 8 ചൊവ്വാഴ്ചയാണ് പ്രധാന തിരുനാൾ ദിനം.
അന്നേദിവസം രാവിലെ 4.15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പിക്കാൻ വിശ്വാസികൾക്ക് അവസരമുണ്ടാകും. രാവിലെ 4.30-ന് ദിവ്യകാരുണ്യ ആരാധനയ്ക്കുശേഷം 5.30, 7, 9.30, ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളിൽ വി.
കുർബാനയും നൊവേനയും നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് 4.15-ന് പ്രസുദേന്തി വാഴ്ചയും, 4.30-ന് ആഘോഷമായ തിരുനാൾ റാസയും നടക്കും. സന്ദേശത്തിന് ശേഷം നടക്കുന്ന പട്ടണപ്രദക്ഷിണത്തോടെ തിരുനാൾ ചടങ്ങുകൾക്ക് സമാപനമാകും.
രാത്രി 9 മണിക്ക് സമാപന ആശിർവാദവും കൊടിയിറക്കും നടക്കും. സാംസ്കാരിക പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
വികാരി ഫാ. ജോസഫ് തടത്തിൽ, സഹവികാരിമാരായ ഫാ.
ജോസഫ് ആലഞ്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ.
കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. തിരുനാൾ ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് കൈക്കാരൻമാരായ ടെൻസൺ വലിയ കാപ്പിൽ, ജോമോൻ വേലിക്കകത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സാബു കുര്യൻ, കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

